പൊതുവിദ്യാഭ്യാസ സംരക്ഷണം; ഏഴുകൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം –മന്ത്രി
text_fieldsകൽപറ്റ: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിണങ്ങോട് ഗവ. യു.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ ഉദാഹരണമാണ് പിണങ്ങോട് യു.പി സ്കൂളെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി.സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പാചകപ്പുര, എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകൾ എന്നിവയുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ നിർവഹിച്ചു.
നവീകരിച്ച പ്രീ പ്രൈമറി കെട്ടിട ഉദ്ഘാടനം പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി നിർവഹിച്ചു. കെട്ടിട വിഭാഗം എൻജിനീയർ ഒ.സുനിത റിപ്പോർട്ട് അവതരിപ്പിച്ചു. പിണങ്ങോട് ഗവ. യു.പി സ്കൂളിലെ അധ്യാപകൻ എ.ഡി. അഷറഫിനെ ആദരിച്ചു.
വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, ജില്ല പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെബംർ ലക്ഷ്മി കേളു, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു, വാർഡംഗം സി. മമ്മി, വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശശി പ്രഭ, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ വി. അനിൽ കുമാർ.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഓഡിനേറ്റർ വിൽസൺ തോമസ്, വൈത്തിരി എ.ഇ.ഒ വി.മോഹനൻ, വൈത്തിരി ബ്ലോക് പ്രോഗ്രാം കോഓഡിനേറ്റർ എ.കെ ഷിബു, പി.ടി.എ പ്രസിഡന്റ് കെ. ജറീഷ്, മദർ പി.ടി.എ പ്രസിഡന്റ് എ.കെ.ഷീന തുടങ്ങിയവർ സംസാരിച്ചു.
ബീനാച്ചി ഗവ. ഹൈസ്കൂള്‍, കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി, മൂലങ്കാവ് ജി.എച്ച്.എസ്.എസ് മോഡല്‍ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങുകളില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സുൽത്താൻ ബത്തേരി നഗരസഭ ചെയര്പേഴ്സൻ ടി.കെ. രമേശ്, ഡെപ്യൂട്ടി ചെയര്പേഴ്സൻ എല്‍സി പൗലോസ്, ടോം ജോസ്, പി.എസ്. ലിഷ, സാലി പൗലോസ്, രാധാ ബാബു, കെ.സി. യോഹന്നാന്, ഷൗക്കത്ത് കള്ളിക്കൂടന്‍, മേഴ്സി, ബിന്ദു പ്രമോദ്, ഹെഡ്മാസ്റ്റര് ടി.ജി. സജി, പി.ടി.എ പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി തുടങ്ങിയവര്‍ പങ്കെടുത്തു. കല്ലൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, നൂല്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ. ഉസ്മാന്.
ജില്ല പഞ്ചായത്ത് അംഗം അമല്‍ ജോയ്, ബ്ലോക് ഡിവിഷന് മെംബര്‍ പുഷ്പ അനൂപ്, പി.ടി.എ പ്രസിഡന്റ് എ.കെ. റെജി, മദര്‍ പി.ടി.എ പ്രസിഡന്റ് ടി. അല്ലി, പ്രിന്‍സിപ്പൽ കെ. ഉണ്ണികൃഷ്ണന്, വൈസ് പ്രിന്‍സിപ്പൽ കെ.ആര്. നിഷ തുടങ്ങിയവര്‍ പങ്കെടുത്തു. മൂലങ്കാവിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജനപ്രതിനിധികളായ ഓമന പങ്കളം, സണ്ണി തയ്യില്‍, പ്രിന്‍സിപ്പല്‍ പി.കെ. വിനുരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.