കടം വാങ്ങിയല്ല, വരുമാനം കൂട്ടി വാഗ്ദാനങ്ങൾ പാലിക്കും –ശശി തരൂർ
text_fieldsകൽപറ്റ: യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കുമെന്നും പിണറായി സർക്കാർ ചെയ്തതുപോലെ കടം വാങ്ങി കൂട്ടില്ലെന്നും വരുമാന വർധന നടത്തി ക്ഷേമ പെൻഷൻ അടക്കം എല്ലാം നടപ്പാക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കടം വാങ്ങിയാൽ യുവതലമുറ അതിെൻറ ഭാരം പേറേണ്ടി വരും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കൂടുതൽ സംരംഭങ്ങളും തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാക്കാൻ കഴിയും.
കല്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖിെൻറ െതരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.വൈ.എഫ് കൽപറ്റയിൽ സംഘടിപ്പിച്ച എമർജിങ് കല്പറ്റ 'യൂത്ത് ഇൻ ഡയലോഗ്' ഉദ്ഘാടനം ചെയ്ത ശേഷം ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ന്യായ് പദ്ധതിയിൽ 6000 രൂപയും വീട്ടമ്മമാർക്ക് 2000 രൂപയും ക്ഷേമ പെൻഷൻ 3000 രൂപയും യു.ഡി.എഫ് സർക്കാർ നൽകും. യുവജനങ്ങൾ മദ്യത്തിലും മയക്കുമരുന്നിലും അടിപ്പെടാതിരിക്കാൻ അവർക്ക് ആത്മവിശ്വാസവും തൊഴിലും വരുമാനവും ഉറപ്പാക്കണം. കേരളത്തില്‍ സ്പോര്‍ട്സ് യൂനിവേഴ്സിറ്റി സ്ഥാപിക്കും. പുതിയ ഐ.ടി ആക്ട് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. വിദേശ യൂനിവേഴ്സിറ്റികളുടെ കാമ്പസ് സംസ്ഥാനത്തേക്ക് കൊണ്ടുവരും. വയനാടിന് മികച്ച സാധ്യതയുണ്ട്. വ്യാപാര മേഖലയെ സംരക്ഷിക്കും. ആദിവാസികളുടെ ഉൽപന്നങ്ങള് വിപണനം ചെയ്യുന്നതിന് ട്രൈബല്‍ പ്രൊമോഷന് ബോര്‍ഡ് സ്ഥാപിക്കും. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കും.
നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാറിനുണ്ട്. അതിെൻറ ഭാഗമായാണ് ഈ നിയമം. ചുവന്ന കൊടിയും പിടിച്ച് ഹര്‍ത്താലും നടത്തി നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന നിലപാടുകളാണ് ഇവിടെ കാണുന്നത്. അതെല്ലാം മാറേണ്ടതുണ്ടെന്നും ശശി തരൂർ പറഞ്ഞു. ഇവിടെ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാനപ്രശ്നം ആളുകളെത്തിയാല്‍ വ്യവസായം ആരംഭിക്കാന്‍ അനുമതി കിട്ടുന്നില്ലെന്നതാണ്. ഏകജാലക സംവിധാനമുണ്ടെങ്കിലും അവിടെയെത്താന്‍ ഒരുപാട് വാതിലുകള്‍ കടക്കേണ്ട അവസ്ഥയാണ്. അതെല്ലാം മാറ്റിയെടുക്കണം.
ലോകത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ടൂറിസം വ്യാപകമായി വരുകയാണ്. കേരളത്തിലും പ്രത്യേകിച്ച് വയനാട്ടിലും പരിസ്ഥിതി ടൂറിസത്തിന് സാധ്യതകളേറെയാണെന്നും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ യൂനിവേഴ്സിറ്റികളുടെ കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിെൻറ ഭാഗമായി ഇത്തരം കാമ്പസുകൾ കേരളത്തിൽ കൊണ്ടുവരുന്നതില്‍ തടസ്സങ്ങളില്ല. അത്തരം പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആദ്യം ഇടത് ആശയങ്ങള്‍ തള്ളണമെന്നും, കേരളത്തില്‍ പഠിച്ചാല്‍ ജോലി കിട്ടുമെന്ന രീതിയിലേക്ക് വിദ്യാഭ്യാസ നിലവാരം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. ജോലികള്‍ ഒഴിവുവരുമ്പോള്‍ അത് പാര്‍ട്ടി അനുഭാവികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്നത് നിര്‍ത്തണം. അത്തരം നടപടികള്‍ നിയമവിരുദ്ധമാക്കും. 2019 തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 63 ശതമാനം ജനങ്ങള്‍ ബി.ജെ.പിയെ അംഗീകരിക്കുന്നില്ല. ഈ വോട്ടുകള്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ചിതറിപ്പോയി.
പ്രതിപക്ഷം ഒരുമിച്ച് നീങ്ങിയാല്‍ വിജയം നേടാനാവും. കേരളത്തിെൻറ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടെ ബി.ജെ.പി ഒരു ഘടകമല്ല. ബി.ജെ.പി നയങ്ങള്‍ക്കെതിരായ പോരാട്ടം േകാൺഗ്രസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.വൈ.എഫ് ചെയര്മാന് സി.ടി. ഹുനൈസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എബിന് മുട്ടപ്പള്ളി, എ.ഐ.സി.സി നിരീക്ഷക വെറോണിക്ക, യു.ഡി.എഫ് ജില്ല ചെയര്മാന് പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്, പി.പി. ആലി, സംഷാദ് മരക്കാര്‍, പി. ഇസ്മായില്‍, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് എം.പി. നവാസ്, റസാഖ് കല്പറ്റ, കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, ടി.ജെ. ഐസക്ക്, ബിനു തോമസ്, കെഎം തൊടി മുജീബ്, സലീം മേമന, യഹ്യഖാന്‍ തലക്കല്‍, ടി. ഹംസ, ജിജോ പൊടിമറ്റം, പി.പി. ഷൈജല്‍, സി. ശിഹാബ്, സി.എച്ച്. ഫസല്‍, സി.കെ. അബ്ദുൽഗഫൂര്‍, വി.സി. ഷൈജല്‍, രോഹിത് ബോധി, അഡ്വ. രാജേഷ് കുമാര്‍, അരുണ്‍ദേവ്, മുഫീദ തസ്നി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.