റെയിൽപാത സർക്കാർ അട്ടിമറിക്കുന്നതിൽ പ്രതിേഷധം ഇരമ്പി
text_fieldsകൽപറ്റ: ഡി.എം.ആർ.സിക്ക് ഫണ്ട് നൽകാതെ കേരള സർക്കാർ നഞ്ചൻകോട്-വയനാട്-നിലമ്പൂർ െറയിൽപാത അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധധർണ നടത്തി. ഡോ. ഇ. ശ്രീധരനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി ഡി.എം.ആർ.സിക്ക് നഞ്ചൻകോട്-നിലമ്പൂർ െറയിൽപാത പ്രവൃത്തികളുമായി മുന്നോട്ടുപോകാൻ സാഹചര്യമൊരുക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രവും കേരളവും സംയുക്ത സംരംഭമായി നിർമിക്കാൻ കരാർ ഒപ്പിട്ട് ഡി.പി.ആർ തയാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയ ശേഷമാണ് പ്രായോഗികമല്ലാത്ത തലശ്ശേരി-മൈസൂർ െറയിൽപാതക്കുവേണ്ടി കേരള സർക്കാർ നഞ്ചൻകോട്-നിലമ്പൂർ പാത അട്ടിമറിച്ചത്.
എന്നാൽ, അഞ്ചുവർഷത്തോളം ശ്രമിച്ചിട്ടും തലശ്ശേരി-മൈസൂർ െറയിൽപാത ഒരിഞ്ചുപോലും മുന്നോട്ടുനീക്കാൻ സാധിച്ചില്ല. സംസ്ഥാന സർക്കാറിെൻറ പ്രാദേശിക താൽപര്യവും സമ്മർദലോബിക്കു വഴങ്ങിയതിെൻറ ഫലവുമാണ് കേന്ദ്രം പിങ്ക് ബുക്കിൽ ഉൾപ്പെടുത്തിയ, ഇ. ശ്രീധരൻ താൽപര്യമെടുത്ത നഞ്ചൻകോട്-നിലമ്പൂർ പാത അട്ടിമറിക്കാൻ കാരണമായതെന്നും സമരക്കാർ കുറ്റപ്പെടുത്തി. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.
വയനാടിെൻറ വികസനത്തിനെതിരെ ചില കരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വയനാടിനുവേണ്ടി ഒരു ബജറ്റിലും ഫണ്ട് അനുവദിക്കുന്നില്ല. ഒരുമിച്ചുനിൽക്കേണ്ട സാഹചര്യത്തിൽപോലും പാർട്ടികൾ വയനാടിനുവേണ്ടി ഒരുമിക്കാൻ തയാറാവുന്നില്ല.
ബ്രിട്ടീഷുകാർ 100 വർഷം മുമ്പ് നിലമ്പൂർ-വയനാട്-നഞ്ചൻകോട് െറയിൽപാതയുടെ ആവശ്യം മനസ്സിലാക്കിയിരുെന്നങ്കിലും ഇപ്പോഴത്തെ സർക്കാറിന് അത് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വികസനപ്രവർത്തനങ്ങളുടെ പേരിൽ വയനാട്ടിലെ ജനങ്ങളെ സർക്കാർ തമ്മിലടിപ്പിക്കുകയാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ് പറഞ്ഞു.
വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. വാസുദേവൻ, എസ്.എൻ.ഡി.പി കൽപറ്റ യൂനിയൻ പ്രസിഡൻറ് മോഹനൻ, എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് മുരളി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് ഹാരിസ് ബാഖവി, എം.ഇ.എസ് ജില്ല പ്രസിഡൻറ് കെ.പി. യൂസഫ് ഹാജി, മലബാർ െഡവലപ്മെൻറ് ഫോറം പ്രസിഡൻറ് കെ.എം. ബഷീർ, മാനന്തവാടി രൂപത പ്രതിനിധി ഫാ. ജോസ് വടയാപറമ്പിൽ, യാക്കോബായ സഭ പ്രതിനിധി ഫാ. ഡോ. മത്തായി അതിരമ്പുഴ, ഓർത്തഡോക്സ് സഭ പ്രതിനിധി ടി.കെ. പൗലോസ്, സഭാ ട്രസ്റ്റി രാജൻ തോമസ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ്, സംയുക്ത മഹല്ല് കമ്മിറ്റി സെക്രട്ടറി പി.പി. അബ്ദുൽ ഖാദർ, കേരള മുസ്ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി അമ്പിളി ഹസൻ, കാർഷിക പുരോഗമന സമിതി ചെയർമാൻ പി.എം. ജോയി, സുവർണ കേരള-കർണാടക സമാജം കർണാടക സംസ്ഥാന വൈസ് പ്രസിഡൻറ് ജോൺ തയ്യിൽ, ക്രിസ്ത്യൻ കൾചറൽ ഫോറം പ്രസിഡൻറ് ഷാലു മേച്ചേരിൽ, വൈ.എം.സി.എ ജില്ല പ്രസിഡൻറ് ബിജു തിണ്ടിയത്ത്, ജില്ല ഫ്ലോറി കൾചറൽ പ്രസിഡൻറ് ജേക്കബ് ബത്തേരി, കർഷകസംഘം ജില്ല പ്രസിഡൻറ് അഡ്വ. ഖാലിദ് രാജ, സീനിയർ ചേംബർ പ്രസിഡൻറ് ജോസ്കുട്ടി, റോട്ടറി ക്ലബിനുവേണ്ടി സാദിഖ് നീലിക്കണ്ടി, ഓയിസ്ക പ്രസിഡൻറ് സത്യനാഥ്, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി അബ്ദുൽ മനാഫ്, വൺ ഇന്ത്യ വൺ പെൻഷൻ ജില്ല പ്രസിഡൻറ് സൈമൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റ് പ്രസിഡൻറ് പി.വൈ. മത്തായി, മർച്ചൻറ് അസോസിയേഷൻ യൂത്ത് വിങ് പ്രസിഡൻറ് സംഷാദ്, ഗാന്ധി ദർശൻവേദി പ്രസിഡൻറ് ജോയിച്ചൻ വർഗീസ്, ഗഫൂർ വെണ്ണിയോട്, ബാലകൃഷ്ണൻ, അഡ്വ. ജോസ് തണ്ണിക്കോട്, ടി.യു.സി.ഐ സംസ്ഥാന പ്രസിഡൻറ് സാം പി. മാത്യു, മോഹൻ നവരംഗ്, ഹാരിഫ്, വിവേക് വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.