ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു
text_fieldsകൽപറ്റ: ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തി 5409 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും മാതൃക ആരോഗ്യ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത ജനകീയാരോഗ്യ കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു. ബത്തേരി നിയോജക മണ്ഡലത്തിലെ അപ്പാട് ജനകീയാരോഗ്യ കേന്ദ്രം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയും കല്പറ്റ മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രം ടി. സിദ്ദീഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. മാനന്തവാടി കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രം ഒ.ആര്. കേളു എം.എല്‍.എയുടെ സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്തു.
ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ ഒമ്പത് ടെസ്റ്റുകളും 36 ഇനം മരുന്നുകളും ലഭിക്കും. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെതട്ടില്‍ എത്തിക്കുകയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആര്‍ദ്രം മിഷനിലൂടെയാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതും നവീകരിച്ച് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ജനസൗഹൃദ സ്ഥാപനങ്ങളാക്കി മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബുകളും രൂപവത്കരിക്കും.
ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ ക്ലബിലൂടെ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കും. ഗര്‍ഭിണികള്‍, കിടപ്പു രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.
മീനങ്ങാടി അപ്പാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 17ാം വാര്‍ഡിനെ ആരോഗ്യ ഗ്രാമമായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രഖ്യാപിച്ചു. കലക്ടര്‍ ഡോ. രേണുരാജ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ഡി.പി.എം സമീഹ സൈതലവി, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. കുഞ്ഞിക്കണ്ണന്, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പനമരംപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ സേനന് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് കെ.ടി. സുബൈര്‍, വാര്‍ഡ് മെംബര്‍മാരായ ആയിഷ ഉമ്മര്‍, ഹസീന ഷിഹാബുദ്ധീന്, അജയകുമാര്‍, ബെന്നി ചെറിയാന്, എം. സുനില്‍ കുമാര്‍, വി.സി. അജിത്ത്, ശോഭന രാമകൃഷ്ണന്, ആര്.സി.എച്ച് ഓഫിസര്‍ ഡോ. ഷിജിന്, ഡെപ്യൂട്ടി മീഡിയ ഓഫിസര്‍ കെ. രാമദാസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ആര്. ഷീജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് അധ്യക്ഷത വഹിച്ചു. ജില്ല ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. സുഷമ രാജ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍, കല്പറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹിമാന്, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജസീല റംലത്ത്, പി.എ. ജോസ്, എം.പി. നൗഷാദ്, വാര്‍ഡ് മെംബര്‍മാരായ നിഷ മോള്, ബുഷ്റ വൈശ്യന്, ബഷീര്‍ ഈന്തന്‍, പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. കിഷോര്‍കുമാര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് അസി. സെക്രട്ടറി സാജു പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.