വയനാടൻ മണ്ണിൽ ഇന്ന് രാഹുലിന് വരവേൽപ്
text_fieldsകല്പറ്റ: ലോക്സഭ അംഗത്വം സുപ്രീം കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധി എം.പിക്ക് ശനിയാഴ്ച കല്പറ്റയില് ഉജ്ജ്വല സ്വീകരണം നല്‍കും.
കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാല്‍ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകീട്ട് മൂന്നരക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കൈത്താങ്ങ് പദ്ധതി പ്രകാരം നിർമിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനവും എം.പി നിര്‍വഹിക്കും.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ. അഹമ്മദ്ഹാജി, സി.പി. ജോണ്‍, ദേവരാജന്‍, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, പി.കെ. ബഷീര്‍, എ.പി. അനില്‍കുമാര്‍, അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡന്റുമാരായ എന്‍. ഡി. അപ്പച്ചന്, കെ. പ്രവീണ്‍കുമാര്‍, വി. എസ്. ജോയി, മാര്ട്ടിന് ജോർജ്, തുടങ്ങിയവര്‍ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 11ന് മാനന്തവാടി നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച്.ടി. കണക്ഷന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
വൈകീട്ട് ആറരക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരിയിലെ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. കെ.പി.സി.സിക്ക് വേണ്ടി ഡി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലോക്സഭ മണ്ഡലത്തിലെ എല്ലാ മേഖലകളില്‍ നിന്നും പ്രവര്‍ത്തകര്‍ കല്പറ്റയിലെത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറഞ്ഞു. പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ മുന്നോടിയായി ടൗണും പരിസരവും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വിളംബര ജാഥ നടത്തി
കൽപറ്റ: ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചതിനുശേഷം വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധി എം.പിയെ സ്വീകരിക്കാൻ കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ജാഥ നടത്തി. കെ.പി.സി.സി മെംബർ പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്, മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപറ്റ, കെ.കെ. രാജേന്ദ്രൻ, പി. വിനോദ് കുമാർ, കെ. അജിത, എസ്. മണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ, ആയിഷ പള്ളിയാൽ, കരിയാടൻ ആലി, കെ. ശശികുമാർ, ടി. സതീശൻ, സെബാസ്റ്റ്യൻ കൽപറ്റ, ഡിന്റോ ജോസ്, സുനീർ ഇത്തിക്കൽ, രമേശൻ മാണിക്യം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.