Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightനിർധനർക്കായി സൈക്കിൾ...

നിർധനർക്കായി സൈക്കിൾ യാത്ര; റ​നീ​ഷി​നും നി​ജി​നും രാ​ഹു​ലി‍ന്‍റെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
നിർധനർക്കായി സൈക്കിൾ യാത്ര; റ​നീ​ഷി​നും നി​ജി​നും രാ​ഹു​ലി‍ന്‍റെ അ​ഭി​ന​ന്ദ​നം
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​ശം​സാ​സ​ന്ദേ​ശം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി റ​നീ​ഷി​നും നി​ജി​നും കൈ​മാ​റു​ന്നു

ക​ൽ​പ​റ്റ: നി​ർ​ധ​ന​ർ​ക്ക് വീ​ടു​വെ​ച്ചു​ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൈ​ക്കി​ളി​ൽ ഇ​ന്ത്യ​ൻ പ​ര്യ​ട​നം ന​ട​ത്തു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ റ​നീ​ഷി​നും നി​ജി​നും രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ അ​ഭി​ന​ന്ദ​നം. അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​ർ​ക്കും രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ പ്ര​ശം​സാ​പ​ത്രം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി കൈ​മാ​റി.

അ​ഞ്ചു പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു നി​ർ​മി​ക്കാ​നാ​യി ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി റ​നീ​ഷും നി​ജി​നും ഇ​പ്പോ​ൾ കാ​സ​ർ​കോ​ടാ​ണു​ള്ള​ത്‌. 'നി​ർ​ധ​ന​ർ​ക്ക് വീ​ടു​ക​ൾ പ​ണി​യു​ന്ന​തി​നു​ള്ള ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ മ​ഹ​ത്താ​യ ദൗ​ത്യ​ത്തെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. ഈ ​ആ​വ​ശ്യ​ത്തി​നാ​യി നി​ങ്ങ​ൾ സൈ​ക്ലി​ങ് ടൂ​ർ ആ​രം​ഭി​ക്കു​മ്പോ​ൾ, ആ ​യാ​ത്ര മ​റ്റു​ള്ള​വ​രി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നി​ങ്ങ​ൾ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സ​മാ​ഹ​രി​ച്ചു എ​ന്ന​റി​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷം തോ​ന്നി. ഈ ​ഉ​ദ്യ​മം ആ​ളു​ക​ളി​ലെ ന​ന്മ​യെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.

സു​ര​ക്ഷി​ത​വും സം​തൃ​പ്ത​വു​മാ​യ യാ​ത്ര ആ​ശം​സി​ക്കു​ന്നു' -രാ​ഹു​ൽ ഗാ​ന്ധി ആ​ശം​സാ​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം രാ​ജ്യം ചു​റ്റി സ​ഞ്ച​രി​ച്ച് ആ​ളു​ക​ളി​ൽ​നി​ന്ന് ഒ​രു​രൂ​പ വീ​തം സം​ഭാ​വ​ന വാ​ങ്ങി ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച ചെ​റു​പ്പ​ക്കാ​ർ മ​ത്സ​ര​ങ്ങ​ളു​ടെ ലോ​ക​ത്തെ യ​ഥാ​ർ​ഥ മ​നു​ഷ്യ​ന്മാ​രാ​ണെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CyclingRanishNijinRahul Gandhi
News Summary - Rahul's congratulations to Ranish and Nijin
Next Story