മഴ കൂടുതൽ ബാണാസുരയിൽ; കുറവ് കൊളവള്ളിയിൽ
text_fieldsകൽപറ്റ: ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ (ജൂലൈ 22ന് രാവിലെ 8.30 മുതൽ 23ന് രാവിലെ 8.30 വരെ) ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത് ബാണാസുര കൺട്രോൾ ഷാഫ്റ്റ് ഭാഗത്താണ്. 262 മി.മീ. മഴ ലഭിച്ചു.
കുറഞ്ഞ മഴ ലഭിച്ചത് കൊളവള്ളി ഭാഗത്താണ്. 20 മി.മീ. മഴയാണ് പ്രദേശത്ത് ലഭിച്ചത്. കുഞ്ഞോം -217 മി.മീ, പേരിയ 34 -208, കാപ്പിക്കളം-202.4, കോറോം-192, പേരിയ അയനിക്കൽ-191, പൊഴുതന മേൽമുറി-186, മക്കിയാട്-186, നിരവിൽപുഴ-183 എന്നീ പ്രദേശങ്ങളിൽ 180 മി.മീ. മുകളിൽ മഴ ലഭിച്ചു. ജില്ലയിലെ 141 പ്രദേശങ്ങളിൽനിന്നുള്ള വിവിധ മഴമാപിനികളിൽ നിന്ന് ശേഖരിച്ച കണക്കു പ്രകാരം മൊത്തം 12712.49 മി.മീ. മഴ ലഭിച്ചു.
കഴിഞ്ഞ രണ്ടുദിവസം ലഭിച്ച മഴയുടെ അളവ് (21 മുതൽ 22 വരെ) (മി.മീറ്ററിൽ): കാപ്പിക്കളം-354.6, കുഞ്ഞോം -332, മക്കിയാട്-316.2, പൊഴുതന മേൽമുറി-307.5, വാളാംതോട് മട്ടിലയം -294, തരിയോട്- 289, നിരവിൽപുഴ -288, സുഗന്ധഗിരി -284.5, പേരിയ അയനിക്കൽ -281.2, തേറ്റമല -270, ലക്കിടി -264.8.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.