താളംപിടിച്ച ശിഷ്യനും പാട്ടുപാടിയ ഗുരുവും നടന്നുകയറിയത് സിനിമയിലേക്ക്
text_fieldsകൽപറ്റ: ബെഞ്ചിൽ താളം പിടിച്ച് വൈറലായ കൊച്ചുമിടുക്കൻ അഭിജിത്തും പാട്ടുപാടിയ അധ്യാപിക അഞ്ജനയും സിനിമയിലേക്ക്. സിനിമയിൽ അഭിനേതാവായി അഭിജിത്ത് ചുവടുമാറിയെങ്കിലും അഞ്ജന സിനിമയിൽ പാടുകയാണ്. ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇവരുടെ വൈറൽ വിഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാണുകയും കാട്ടിക്കുളം അമ്മാനി കോളനിയിലെത്തി അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.കൂലിപ്പണിക്കാരനായ ബിജുവിന്റെയും ആതിരയുടെയും മകനാണ് അഭിജിത്ത്. രണ്ട് സഹോദരിമാരുണ്ട്. ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. അഭിജിത്തിന്റെ കഴിവ് പുറംലോകം അറിഞ്ഞതോടെ ഇവർക്ക് വീടുവെച്ച് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഒത്തിരി പേർ ഇതിനോടകം എത്തിക്കഴിഞ്ഞു. ഹ്രസ്വചിത്രത്തിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കട്ടപ്പാടത്തെ മാന്ത്രികൻ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.