Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2021 4:41 AM GMT Updated On
date_range 17 Aug 2021 4:41 AM GMTവയനാട് കലക്ടറേറ്റ് വളപ്പിലെ ചന്ദനമരം മോഷ്ടിച്ചു കടത്തി; സംഭവം മൂടിവെക്കാന്‍ ശ്രമം, ദുരൂഹത
text_fieldsbookmark_border
കല്പറ്റ: ജില്ല കലക്ടറുടെ ചേംബര്‍ സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തിനരികില്‍നിന്ന് ചന്ദനമരം മോഷ്ടിച്ചു കടത്തി. കെട്ടിടത്തിന് പിറകുവശത്തുനിന്നാണ് ഒരാള്‍ പൊക്കത്തിലും 25 സെൻറിമീറ്റര്‍ വ്യാസവുമുള്ള ചന്ദനമരം മുറിച്ചത്.
സംഭവത്തില്‍ വനംവകുപ്പും പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരത്തിെൻറ ശിഖരങ്ങള്‍ സ്ഥലത്ത് വെട്ടിയിട്ട നിലയിലാണ്.
സ്വാതന്ത്ര്യദിനത്തിെൻറ തലേദിവസം കലക്ടറേറ്റ് പരിസരത്ത് കൂടുതല്‍ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നതെന്നത് കൂടുതല്‍ ദുരൂഹത ഉയര്‍ത്തുകയാണ്. ചന്ദനം മുറിച്ച് കടത്തിയ സംഭവം മൂടിവെക്കാന്‍ റവന്യൂ വകുപ്പ് ശ്രമിച്ചെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story