14കാരിക്കെതിരെ ലൈംഗികാതിക്രമം: മധ്യവയസ്കന് തടവും പിഴയും
text_fieldsകല്പറ്റ: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് തടവും പിഴയും. നടവയല്‍, നെല്ലിയമ്പം, ചോലയില്‍ വീട്ടില്‍ ഹുസൈനെയാണ് (47) വിവിധ വകുപ്പുകളിലായി അഞ്ചു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും കല്പറ്റ അഡീ. സെഷന്‍സ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്.
2019 ജൂലൈയിലാണ് സംഭവം. അതിജീവിത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയതിന് കല്പറ്റ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. അന്നത്തെ കല്പറ്റ എസ്.ഐയായിരുന്ന പി.ജെ. ജെയിംസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ കെ. റസാഖ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.