കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം: യുവാവിന് ഏഴു വർഷം വീതം കഠിന തടവ്
text_fieldsകൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് രണ്ടു കേസുകളിലായി ഏഴു വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പുൽപള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടിൽ ജോസ് അഗസ്റ്റിൻ എന്ന റിജോയെയാണ് (37) സുൽത്താൻ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പുൽപള്ളി സ്റ്റേഷൻ മുൻ സബ് ഇൻസ്പെക്ടർ ജിതേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു. ഈ കേസിന്റെ നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.