വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഖുർആന്റെ സന്ദേശവാഹകരാവണം -എം.ഐ. അബ്ദുൽ അസീസ്
text_fieldsപിണങ്ങോട്: വെറുപ്പ് പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ വിശുദ്ധ ഖുർആെൻറ സന്ദേശവാഹകരായി മുസ്ലിംകൾ ജീവിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. പിണങ്ങോട് ഉമ്മുൽ ഖുറ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിജീവിതത്തിൽ ഖുർആനെ ഏറ്റെടുക്കുന്നവരായി മാറണം.
അതിന്റെ വെളിച്ചത്തിൽ പ്രശ്നങ്ങൾ മനസ്സിലാക്കുകയും കാഴ്ചപ്പാടുകൾക്ക് അധിഷ്ഠിതമായി പരിഹാരം ഉണ്ടാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ബി.എസ്.എം ട്രസ്റ്റ് ചെയർമാൻ ബാലിയിൽ മുഹമ്മദ് ഹാജി ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാന് കെട്ടിടം കൈമാറി. ഉമ്മുൽ ഖുറയിൽ ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികൾക്കും ഖുർആൻ മുഴുവൻ ഓതിത്തീർത്ത ഹെവൻസ് വിദ്യാർഥികൾക്കും ഉപഹാരം നൽകി. ഹോസ്റ്റൽ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആർക്കിടെക്റ്റ് ഷമീർ മുഹമ്മദ്, കോൺട്രാക്ടർ സുരേന്ദ്രൻ, കെ.കെ. നൗഷാദ്, ജംഷീർ ഖാൻ എന്നിവരെ ആദരിച്ചു.
ഖുർആൻ സമ്മേളനത്തിൽ ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. ടി.പി. യൂനുസ്, ഇല്യാസ് മൗലവി, സദറുദ്ദീൻ വാഴക്കാട്, എം. സാജിദ് എന്നിവർ സംസാരിച്ചു. ഉമ്മുൽ ഖുറ വിദ്യാർഥി അവ്വാബ് ഖിറാഅത്ത് നടത്തി. ഐഡിയൽ ചാരിറ്റബ്ൾ സെക്രട്ടറി കെ. മുസ്തഫ സ്വാഗതം പറഞ്ഞു. ഹോസ്റ്റൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.
ഉമ്മുൽ ഖുറ ഡെ. ഡയറക്ടർ കെ. ഷാക്കിർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സി. മമ്മി സംസാരിച്ചു. പ്രിൻസിപ്പൽ അമീൻ മമ്പാട് സ്വാഗതവും അഡ്മിൻ ഓഫിസർ റംല ബീവി നന്ദിയും പറഞ്ഞു. ഉമ്മുൽ ഖുറ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.