ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി കുടുംബശ്രീയും നഹ്ല ഫൗണ്ടേഷനും
text_fieldsകൽപറ്റ: കോവിഡ് വ്യാപനത്തിെൻറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പുവരുത്തുന്നതിന് ജില്ല കുടുംബശ്രീ മിഷനും നഹ്ല ഫൗണ്ടേഷനും സഹകരിച്ച് ടെലി റിഹാബ് സംവിധാനം ആരംഭിച്ചു.
ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യൂപ്പേഷൻ തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, മനഃശാസ്ത്ര വിദഗ്ധർ, സ്പെഷൽ എജുക്കേറ്റർ, സോഷ്യൽ വർക്കർ എന്നീ പ്രഫഷനലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്സ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടില്‍ ചെയ്യേണ്ട നിര്‍ദേശങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക.
തുടർന്ന് ഓൺലൈൻ തെറപ്പി, ഓൺലൈൻ ക്ലാസ് എന്നിവയും നൽകും. ഭിന്നശേഷിയുള്ള 18 വയസ്സിന് മുകളിലുള്ള അർഹരായവർക്ക് സർക്കാർ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാനുള്ള നിർദേശങ്ങൾ നൽകാനും വാക്സിനേഷൻ സംബന്ധിച്ച പൊതു ആരോഗ്യസംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള വാക്സിനേഷൻ ഹെൽപ് ഡെസ്ക് സൗകര്യവും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9048294999, 96451 49218 നമ്പറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.