ജലപരിശോധന നിരക്കില്‍ പ്രത്യേക പാക്കേജ്
text_fieldsകൽപറ്റ: ജില്ലയിലെ കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് ലൈസന്‍സിനായുള്ള ജല പരിശോധന നിരക്കുകളില്‍ പ്രത്യേക പാക്കേജ് ഏർപെടുത്തി. 1590 രൂപയാണ് പുതിയ നിരക്ക്. മുമ്പ് 2790 രൂപയായിരുന്നു. പരാതികൾ വ്യാപകമായതോടെ നിലിവിലെ നിരക്കു കുറച്ചു.
പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് ഓരോരോ ഘടകങ്ങള്‍ മാത്രമായി കുറഞ്ഞ നിരക്കിലും പരിശോധിക്കാം. 24 ഘടകങ്ങള്‍ ഈ നിലയില്‍ പരിശോധിക്കാം. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്കുള്ള പരിശോധന ഫീസ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള നിലവിലെ നിരക്കായ 850 രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ കല്പറ്റ, മാനന്തവാടി, അമ്പലവയല്‍ എന്നിവിടങ്ങളിലെ ലാബുകള്‍ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്കുന്ന നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ലബോറട്ടറീസ് ആൻഡ് കാലിബ്രേഷന്‍ (എന്‍.എ.ബി.എല്‍) സര്‍ട്ടിഫിക്കറ്റോടെ പ്രവര്‍ത്തിക്കുന്നവയാണ്.
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഫീസ് അടച്ച് പരിശോധന നടത്താം. ഭൗതിക രാസ പരിശോധനക്കുള്ള വെള്ളം രണ്ട് ലിറ്റര്‍ ശുദ്ധമായ കാനിലോ, ബോട്ടിലിലോ ബാക്റ്റീരിയോളജിക്കല്‍ പരിശോധനകള്‍ക്കായി 100 മില്ലി ലിറ്ററില്‍ കുറയാത്ത വെള്ളം ഒരു അണുവിമുക്തമായ പാത്രത്തിലുമാണ് ശേഖരിച്ച് ലാബില്‍ എത്തിക്കേണ്ടത്.
പരിശോധന റിപ്പോര്‍ട്ട് മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കകം ഓണ്‍ലൈനായോ നേരിട്ടോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 293752 (കല്പറ്റ), 04935 294131 (മാനന്തവാടി), 04936 288566 (അമ്പലവയല്‍), 8289940566 (അസി. എൻജിനീയര്‍).
പാക്കേജുകളും നിരക്കുകളും
ഗാര്‍ഹികം
ബാക്റ്റീരിയോളജിക്കല്‍ 500
മുഴുവൻ ഘടക പരിശോധന 850
വാണിജ്യം
ഫിസിക്കല്‍ 650
ബാക്റ്റീരിയോളജിക്കല്‍ 625
സ്പെഷല്‍ പാക്കേജ് 1590
വിശദമായ രാസ പരിശോധന 2490
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.