സ്പ്ലാഷ് മഴ മഹോത്സവം അഞ്ച് മുതൽ
text_fieldsകൽപറ്റ: മണ്‍സൂണ്‍കാല വിനോദസഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്ഗനൈസേഷന് നടത്തിവരുന്ന സ് പ്ലാഷ് മഴ മഹോത്സവം ജില്ലയില്‍ ജനകീയമാക്കുന്നതിനായി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ വയനാട് മഡ് ഫെസ്റ്റ് - 2023 സംഘടിപ്പിക്കും.
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്പോട്സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്സ്വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ജൂലൈ അഞ്ച് മുതല്‍ 13 വരെ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ മഡ്ഫെസ്റ്റ് നടത്തുക. ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്ബാൾ (താലൂക്ക്തലം/ സംസ്ഥാന തലം), മഡ് വടംവലി (ജില്ലാതലം), കയാക്കിംങ് (സംസ്ഥാനതലം), അമ്പൈയ്ത്ത്, മണ്‍സൂണ്‍ ട്രക്കിങ് എന്നിവ നടത്തും.
ജൂലൈ അഞ്ചിന് മാനന്തവാടി താലൂക്ക്തല മഡ് ഫുട്ബാൾ മത്സരം വളളിയൂര്‍ക്കാവില്‍ നടക്കും. ആറിന് ബത്തേരി താലൂക്ക്തല മഡ്ഫുട്ബാൾ മത്സരം പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും ഏഴിന് കല്പറ്റ താലൂക്ക്തല മത്സരം കാക്കവയല്‍ നഴ്സറി പരിസരത്തും നടക്കും.
ഓരോ താലൂക്കിലേയും വിജയികള്‍ക്ക് 5000, 3000 രൂപ വീതം കാഷ് അവാര്‍ഡും സംസ്ഥാനതല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. എട്ടിന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയില്‍നിന്ന് യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് 20,000, 10,000 വീതം കാഷ് അവാര്‍ഡുകള്‍ നല്‍കും. മഡ് വടംവലി (ഓപണ്‍ കാറ്റഗറി) മത്സരവും ഇതേ വേദിയില്‍ നടക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീനങ്ങാടി കമ്യൂണിറ്റി ഹാളിന് സമീപത്തെ ഡി.ടി.പി.സി ഓഫിസില്‍ ജൂലൈ 2 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446072134, 9947042559, 9847884242.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.