വയനാട് ജില്ലയില്‍ 14 വിദ്യാലയങ്ങളുടെ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsകൽപറ്റ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിർമിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി, പൊതുമരാമത്ത് പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 20 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമാണം പൂര്‍ത്തീകരിച്ചത്. മാനന്തവാടി കാട്ടിക്കുളം ജി.എച്ച്.എസ്.എസിൽ ഒ.ആർ കേളു എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായി. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ അഞ്ചു വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഫലകം അനാച്ഛാദനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. വൈത്തിരി ജി.എച്ച്.എസ് സ്കൂൾ കെട്ടിടം ശിലാഫലകം പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അനാച്ഛാദനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.