ഈ പഠനമുറികൾ ലൈവാണ്
text_fieldsകൽപറ്റ: വീടുകളിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നോട്ടുപോകുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനായി പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ച പഠനമുറി പദ്ധതി സജീവമാകുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക കോളനികളിലാണ് പഠനമുറികളുള്ളത്.
മാനന്തവാടി താലൂക്കിൽ മാത്രം 20 ഓളം പഠനമുറികളുണ്ട്. വീടിനോടു ചേർന്ന് പുതിയൊരു മുറി നിർമിച്ച് അതിൽ പഠനസാമഗ്രികൾ ഒരുക്കിക്കൊടുക്കുന്നതാണ് പദ്ധതി. പട്ടികവർഗ ഊരുകളിൽ സാമൂഹിക പഠനമുറികളാണ് നിർമിക്കുന്നത്. ഒരു പഠനമുറിയിൽ 30 വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്.
കമ്പ്യൂട്ടറും മറ്റ് അനുബന്ധ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ യുവതി-യുവാക്കളെയാണ് ഇതിന്റെ ഫെസിലിറ്റേറ്റർമാരായി നിയമിച്ചത്. പഠിക്കുന്നവർക്കും പഠനശേഷം ജോലി തേടുന്നവർക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതിയാണിത്. ആദിവാസി ഊരുകളിൽ നിന്നുള്ള വിദ്യാർഥികളുടെ പഠനം ഗോത്രഭാഷയിലൂടെയായതും വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.