കോവിഡ് പോസിറ്റിവാകുന്നവർക്ക് വോട്ടു ചെയ്യാം
text_fieldsകൽപറ്റ: വൈകീട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കും ക്വാറൻറീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ നല്കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടുചെയ്യാം. പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട, ബുധനാഴ്ച വൈകീട്ട് മൂന്നു വരെയുള്ള കോവിഡ് രോഗികള്‍ക്കും ക്വാറൻറീനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റാണ്.
തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. 32 വരാണാധികാരികളും 32 ഉപ വരണാധികാരികളും 4240 പോളിങ് ഉദ്യോഗസ്ഥരും 850 റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് വോെട്ടടുപ്പിനായി സജ്ജീകരിച്ചത്. 60 സെക്ടര്‍ ഓഫിസര്‍മാരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ബൂത്തികളില്‍ സാനിറ്റൈസര്‍ നല്‍കുന്നതിനായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 848 പോളിങ് അസിസ്റ്റൻറുമാരെയാണ് ഇത്തവണ അധികമായി നിയോഗിച്ചത്.
ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നു ബൂത്തുകളിലേക്കായി പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ സാമഗ്രികള്‍ ഏറ്റുവാങ്ങി. ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നു വരെയായിരുന്നു പോളിങ് സാമഗ്രികളുടെ വിതരണം.
കോവിഡ് പശ്ചാത്തലത്തില്‍ തിരക്കുകള്‍ ഒഴിവാക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരുന്നു കേന്ദ്രങ്ങളില്‍നിന്നുള്ള പോളിങ് സാമഗ്രികളുടെ വിതരണം. 935 കണ്ട്രോള് യൂനിറ്റും 2820 വോട്ടുയന്ത്രങ്ങളാണ് ഗ്രാമപഞ്ചായത്തുകളിലേക്കായി സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭയില്‍ 271 കണ്ട്രോള് യൂനിറ്റും 311 ബാലറ്റ് യൂനിറ്റുകളുമാണ് സജ്ജീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.