മൂന്ന് വിദ്യാലയങ്ങള്‍ കൂടി ഹൈടെക്: കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsകൽപറ്റ: ജില്ലയിലെ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ഹൈടെക് ആയി. നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷെൻറ ഭാഗമായി നിർമാണം പൂര്‍ത്തീകരിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈനായി നിര്‍വഹിച്ചു.
കാക്കവയല്‍, വടുവഞ്ചാല്‍, കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളുകൾക്കായി നിര്‍മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരളത്തിെൻറ മുഖച്ഛായ മാറ്റി ഒരു നവകേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ തുടര്‍ച്ചയായി നിലവില്‍വന്ന വിദ്യാകിരണം മിഷെൻറ ഭാഗമായി 6.68 കോടി ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കിയത്. കാക്കവയല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടന്‍, മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്, കല്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രിക കൃഷ്ണന്, ഡി.ഇ.ഒ എന്‍.പി. ഹരികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിെൻറ ശിലാഫലകം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍ അനാച്ഛാദനം ചെയ്തു.
ജില്ല പഞ്ചായത്ത് ഡിവിഷന് അംഗം കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. വടുവഞ്ചാല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിർമിച്ച പുതിയ കെട്ടിടത്തിെൻറ ശിലാഫലകം സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രസിഡന്റ് സി. അസൈനാര്‍ അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഓണ്‍ലൈന്‍ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥി ആയിരുന്നു. സ്കൂള്‍തല ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. കാക്കവയല്‍, വടുവഞ്ചാല്‍ ഗവ. ഹൈസ്കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്ന് മൂന്ന് കോടി രൂപ വീതം വകയിരുത്തിയാണ് കെട്ടിടങ്ങള്‍ നിർമിച്ചത്. 68 ലക്ഷം രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കണിയാമ്പറ്റ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.