വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തി; പിതാവും മകനും അറസ്റ്റിൽ
text_fieldsകൽപറ്റ: വിദ്യാർഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ പിതാവും മകനും അറസ്റ്റിൽ. കമ്പളക്കാട് തൂമ്പറ്റ വീട്ടിൽ ടി. അസീസ് (52), ഇയാളുടെ മകൻ സൽമാൻ ഫാരിസ് (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കൽപറ്റ ഗവണ്മെന്റ് എൽ.പി സ്കൂളിന് സമീപത്തുവെച്ചാണ് വിൽപനക്കായി കൈവശം വെച്ച അഞ്ച് പാക്കറ്റ് ഹാൻസും ഏഴു പാക്കറ്റ് കൂൾ ലിപുമായി അസീസ് കൽപറ്റ പൊലീസിന്റെ പിടിയിലാവുന്നത്. ഇയാളുടെ കമ്പളക്കാടുള്ള വീട്ടിൽ കമ്പളക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 120 പാക്കറ്റ് ഹാൻസുമായി മകൻ സൽമാൻ ഫാരിസ് പിടിയിലാവുന്നത്.
വിദ്യാർഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉൽപന്നങ്ങൾ ഇവർ വ്യാപകമായി വിൽപന നടത്തിവരികയായിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൽപറ്റ സബ് ഇൻസ്പെക്ടർ ടി. അനീഷ്, സി.പി.ഒ സുരേഷ്, കമ്പളക്കാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വി. ഷറഫുദ്ദീൻ, സീനിയർ സി.പി.ഓമാരായ സുനീഷ്, രഞ്ജിൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.