നക്ഷത്രത്തിളക്കത്തിൽ ക്രിസ്മസ് ആഘോഷം
text_fieldsകൽപറ്റ: വയനാട്, പാലക്കാട് ജില്ലകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടോട്ടം റിസോഴ്സ് സെന്റർ പ്രവർത്തകർ ഗോത്രവർഗ മേഖലയിലെ കുഞ്ഞുങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
ഇത്തരം ആഘോഷങ്ങൾ പൊതുവെ എത്താത്ത ഈ വിഭാഗങ്ങങ്ങളിലെ കുട്ടികളുടെ ഇടയിലേക്ക് അപ്രതീക്ഷിതമായാണ് സാന്താക്ലോസിെൻറ വേഷത്തിൽ സമ്മാനപ്പൊതികളും കേക്കുകളുമായി പ്രവർത്തകർ എത്തിയത്. കാവടം, ചെന്നലോട്, മാനികാവ് പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങളിലെ കുട്ടികൾക്കായി ആയിരത്തിലേറെ സമ്മാനങ്ങൾ അടങ്ങുന്ന സമ്മാനപ്പൊതികൾ നൽകി. കോവിഡിെൻറ ആരംഭം മുതൽ തുങ്ങിയ ഹാപ്പിനെസ് പ്രോജക്ടിെൻറ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കോവിഡ് സമയത്ത് വീടകങ്ങളിൽ തളച്ചിടപ്പെട്ട കുരുന്നുകളുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്നതാണ് ഹാപ്പിനെസ് പ്രോജക്ടിെൻറ ലക്ഷ്യം.
ടോട്ടം റിസോഴ്സ് സെന്റർ സെക്രട്ടറി ജയ്ശ്രീകുമാറിെൻറ നേതൃത്വത്തിൽ മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വളന്റിയർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡിസംബർ 24ന് രാവിലെ 11.30ന് തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി ഒമ്പതുവരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.