സംയുക്ത ട്രേഡ് യൂനിയന്‍ പ്രതിഷേധസമരം
text_fieldsകല്പറ്റ: തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ പ്രക്ഷോഭത്തിെൻറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ പ്രതിഷേധ സമരം നടത്തി.
മുട്ടിലില്‍ പി.പി ആലി ഉദ്ഘാടനം ചെയ്തു. മുട്ടിലില്‍ ഒ.ഇ. കാസിം (എച്ച്.എം. എസ്) അധ്യക്ഷത വഹിച്ചു. കല്പറ്റയില് സംയുക്ത ട്രേഡ്യൂനിയന്‍ ജില്ല കണ്‍വീനര്‍ വി.വി. ബേബി (സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്തു. ടി. മണി (എ.ഐ.ടി. യു.സി) അധ്യക്ഷത വഹിച്ചു. മേപ്പാടിയില്‍ പി.കെ. മൂര്‍ത്തി (എ.ഐ.ടി.യു.സി) ഉദ്ഘാടനം ചെയ്തു. ബി. സുരേഷ് ബാബു (ഐ.എന്‍.ടി.യു.സി) അധ്യക്ഷത വഹിച്ചു.
മൂപ്പൈനാട് പി.പി.എ കരീം (എസ്.ടി.യു) ഉദ്ഘാടനം ചെയ്തു. യു. കരുണന് അധ്യക്ഷത വഹിച്ചു. വൈത്തിരിയില്‍ എന്‍.ഒ. ദേവസ്യ (എച്ച്. എം. എസ്) ഉദ്ഘാടനം ചെയ്തു. എം.ബി. ബാബു (സി.ഐ.ടി.യു) അധ്യക്ഷത വഹിച്ചു. ബത്തേരിയില്‍ സി. മൊയ്തീന്‍കുട്ടി (എസ്.ടി.യു ) ഉദ്ഘാടനം ചെയ്തു. ഉമ്മര്‍കുണ്ടാട്ടില്‍ (ഐ.എന്‍.ടി.യു.സി ) അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റയില്‍ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. നാസര്‍ (എസ്.ടി.യു) പട്ടത്ത് അധ്യക്ഷത വഹിച്ചു. പടിഞ്ഞാറത്തറയില്‍ ഹാരിസ് കണ്ടിയില്‍ (എസ്.ടി.യു) ഉദ്ഘാടനം ചെയ്തു. രാഘവന് കെ.എം. (സി.ഐ.ടി.യു) അധ്യക്ഷത വഹിച്ചു. മാനന്തവാടി ടി.എ. റജി (ഐ.എന്‍.ടി.യു.സി ) ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞബ്ദുല്ല (എസ്.ടി.യു ) അധ്യക്ഷത വഹിച്ചു. പനമരത്ത് തുരുത്തിയില്‍ ബേബി (ഐ.എൻ.ടി.യു.സി) ഉദ്ഘാടനം ചെയ്തു. കെ.സി. ജബ്ബാര്‍ (സി.ഐ.ടി.യു ) അധ്യക്ഷത വഹിച്ചു.
നെന്മേനിയില് ശ്രീനിവാസന് തൊവരിമല ( ഐ.എന്‍.ടി.യു.സി) ഉദ്ഘാടനം ചെയ്തു. സ്റ്റല്ല പീറ്റര്‍ (സി.ഐ.ടി.യു ) അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലിയില്‍ മണി പാമ്പനാല്‍ (ഐ.എന്‍.ടി.യു.സി ) ഉദ്ഘാടനം ചെയ്തു. പി.ജെ. കുട്ടിയച്ചന്‍ (എച്ച്.എം.എസ്) അധ്യക്ഷത വഹിച്ചു. പുല്പള്ളിയില് എസ്.ജി. സുകുമാരന്‍ (എ.ഐ.ടി.യു.സി )ഉദ്ഘാടനം ചെയ്തു. സണ്ണി തോമസ് (ഐ.എന്‍.ടി.യു.സി) അധ്യക്ഷത വഹിച്ചു.
തരിയോട് മമ്മി ഉദ്ഘാടനം ചെയ്തു. എം.എ. ജോസഫ് (ഐ.എന്‍.ടി.യു.സി) അധ്യക്ഷത വഹിച്ചു.
എടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂനിയൻ സമരം എ.ഐ.ടി.യു.സി നേതാവ് വി.വി. ആൻറണി ഉദ്ഘാടനം ചെയ്തു. യു.വി. ബിജു, എ.എം. രാജു, രജിത്ത്കുമാർ കമ്മന, യു.വി. ബേബി എന്നിവർ സംസാരിച്ചു. മാനന്തവാടി പോസ്റ്റോഫിസിന് മുന്നിൽ ഐ.എൻ.ടി.യു.സി. ജില്ല ജനറൽ സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു പ്രസിഡൻറ് സി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. എം. റെജിഷ്, എം.പി. ശശികുമാർ, സി.പി. മുഹമ്മദാലി, പി.വി. നിഖിൽ, ജോയി കടവൻ, ബഷീർ കെല്ലുർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.