തിങ്കളാഴ്ച മുതൽ നിയന്ത്രിത മേഖലയിലടക്കം കടകൾ തുറക്കാൻ വ്യാപാരികൾ
text_fieldsകൽപറ്റ: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ നിയന്ത്രിത മേഖലയിലടക്കം മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടേറിയറ്റ്. നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ ജില്ല കലക്ടർക്കും പൊലീസ് മേധാവിക്കും നിവേദനം നൽകി. സർക്കാർ കോവിഡിെൻറ പേരിൽ ഇടക്കിടെ ഇറക്കുന്ന ഉത്തരവുകളിലെ അശാസ്ത്രീയത മൂലം ഗ്രാമപ്രദേശങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടർച്ചയായി അടഞ്ഞുകിടക്കുകയാണ്.
നിലവിലെ പ്രതിവാര രോഗനിരക്ക് അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ മുഴുവൻ അടച്ചിടുന്ന രീതി അവസാനിപ്പിച്ച് മൈക്രോ കണ്ടെയ്മെൻറ് സോൺ ആക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ നടപടിയില്ലാത്തത് പ്രതിഷേധാർഹമാണ്.നഗരസഭകളിൽ നടപ്പാക്കിയ വാർഡ്തല രീതി പഞ്ചായത്തുകളിലും നടപ്പാക്കണം. ജനജീവിതവും ഉപജീവനവും ഇല്ലാതാക്കുന്ന ജില്ല ഭരണകൂടത്തിെൻറ അടച്ചുപൂട്ടൽ നടപടി പിൻവലിക്കണം.
ജില്ലയിൽ ക്വാറൻറീൻ സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. രോഗികൾ പുറത്തുപോകുന്നത് തടയാനോ രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ മൈക്രോ കണ്ടെയിൻമെൻറാക്കി നിരീക്ഷിക്കാനോ അധികൃതർ തയാറാകുന്നില്ല. ബെവ്കോ, ബാങ്ക്, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാത്ത സർക്കാർ, ചെറുകിട വ്യാപാരികളുടെ കഞ്ഞികുടിയും ഉപജീവനമാർഗവും ഇല്ലാതാക്കുന്നത് അധർമമാണെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, പ്രസിഡൻറ് കെ.കെ. വാസുദേവൻ, ട്രഷറർ ഇ. ഹൈദ്രു എന്നിവരാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.