കൽപറ്റ നഗരത്തിൽ ഇന്ന് ഉച്ചക്ക് 12 മുതൽ ഗതാഗത ക്രമീകരണം
text_fieldsകൽപറ്റ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ, പൊതുസമ്മേളനം എന്നിവയുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 12 മുതല്‍ കല്പറ്റ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
• ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ കൽപറ്റ മുനിസിപ്പൽ ഓഫിസിനും കൈനാട്ടി ബൈപാസ് ജങ്ഷനും ഇടയിൽ നഗരത്തിലൂടെ ഒരു വാഹനത്തിനും ഗതാഗതം അനുവദിക്കില്ല.
• സുൽത്താൻ ബത്തേരി-മാനന്തവാടി ഭാഗങ്ങളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടി ബൈപാസ് ജങ്ഷന് വഴി കടന്നു പോകണം.
• കോഴിക്കോട് ഭാഗത്തു നിന്ന് സുൽത്താൻ ബത്തേരി - മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്പറ്റ ജനമൈത്രി ജങ്ഷനില്‍ നിന്ന് ബൈപാസ് വഴി കടന്നു പോകണം.
• സുൽത്താൻ ബത്തേരി - മാനന്തവാടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കൈനാട്ടി ബൈപാസ് ജങ്ഷനില്‍ നിന്നും ബൈപാസ് വഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയശേഷം പഴയ സ്റ്റാൻഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് ജനമൈത്രി ജങ്ഷൻ വഴി ബൈപാസിലൂടെ തന്നെ തിരികെ പോകണം..
• കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയ ശേഷം പഴയ സ്റ്റാൻഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് തിരികെ ജനമൈത്രി ജങ്ഷൻ വഴി ബൈപാസിലൂടെ കടന്നുപോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.