ആദിവാസി യുവതിക്ക് വധഭീഷണി; പൊലീസ് നടപടിയെടുക്കുന്നില്ല –ആദിവാസി ഫോറം
text_fieldsകൽപറ്റ: വെട്ടുക്കുറുമ സമുദായത്തിലെ യുവതിക്ക് വധഭീഷണി. പരാതിപ്പെട്ടപ്പോൾ പൊലീസിെൻറ അപമാനം. നിർധന കുടുംബാംഗമായ യുവതി നീതി തേടി പട്ടികവർഗ കമീഷനെ സമീപിക്കാനിരിക്കുകയാണ്. അമ്പലവയൽ പഞ്ചായത്ത് ഒമ്പതാം വാർഡിൽ േതാമാട്ടുചാൽ മൂള്ളൂർ കൊല്ലി വീട്ടിൽ എം. ശോഭയാണ് (34) പരാതിക്കാരി. സംഭവത്തിൽ പൊലീസ് ഗുരുതര അനാസ്ഥ കാണിക്കുകയാണെന്ന് യുവതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. നീതി ലഭ്യമാക്കണമെന്ന് ആദിവാസി ഫോറം ജില്ല ഭാരവാഹികൾ ആവശ്യപ്പട്ടു. ശോഭക്ക് കുടിവെള്ള സൗകര്യമില്ല. മൂന്ന് അടി നടപ്പാതയാണ് വീട്ടിേലക്കുള്ളത്. ഈ വഴി വെട്ടിത്തെളിച്ചാൽ പോലും ചിലർ ഭീഷണിപ്പെടുത്തുകയാണ്.
ജില്ല പഞ്ചായത്തിൽനിന്ന് ലഭിച്ച വീടു നിർമാണത്തിന് ഇറക്കിയ കല്ല്, മണൽ, കട്ട എന്നിവ നശിപ്പിച്ചു. വഴി വെട്ടി നന്നാക്കിയപ്പോൾ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. അതിർത്തിയിൽ തൊട്ടാൽ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രതികളുടെ പേരുകൾ പൊലീസിന് നൽകിയിട്ടുണ്ടെങ്കിലും ഫലമില്ല. ഭീതിയിലാണ് വീട്ടിൽ കഴിയുന്നത് -ശോഭ പറഞ്ഞു.
ആദിവാസി ഫോറം ജില്ല പ്രസിഡൻറ് എൻ.കെ. രഘു, സെക്രട്ടറി ബബിത രാജീവ്, എസ്. രഞ്ജിത്ത്, എം.പി. മുത്തു, എൻ.ഡി. വിനയൻ, രാജഗോപാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.