കഞ്ചാവുകേസിൽ രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും
text_fieldsഅബ്ദുൽ ഖാദർ ജാൻസൺ
കൽപറ്റ: കഞ്ചാവ് കേസിൽ പ്രതികളായ രണ്ടുപേർക്ക് രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. കണ്ണൂർ ഇരിട്ടി കീഴൂർ സ്വദേശികളായ പുതുപ്പള്ളി വീട്ടിൽ കെ.ജെ. ജാൻസൺ (45), പുതിയ പുരയിൽ വീട്ടിൽ അബ്ദുൽ ഖാദർ (50) എന്നിവരെയാണ് കൽപറ്റ എൻ.ഡി.പി.എസ് സ്പെഷൽ കോടതി (രണ്ട്) ജഡ്ജ് അനിൽ കുമാർ ശിക്ഷ വിധിച്ചത്.
2016 ഫെബ്രുവരി 15 ന് പുലർച്ചെ ബസിൽ രണ്ടു കിലോഗ്രാം കഞ്ചാവുമായി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് അന്നത്തെ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി.എ. ജോസഫും പാർട്ടിയും ചേർന്ന് പ്രതികളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതി നൗഷാദ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. സർക്കാറിന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.