Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക​ഞ്ചാ​വ് കേ​സി​ൽ...

ക​ഞ്ചാ​വ് കേ​സി​ൽ ര​ണ്ടുവ​ർ​ഷം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും

text_fields
bookmark_border
arrest
cancel
camera_alt

അ​ഹ​മ്മ​ദ്

അ​ജീ​ർ

ക​ൽ​പ​റ്റ: മാ​ന​ന്ത​വാ​ടി ടൗ​ണി​ൽ1.150 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ കാ​സ​ർ​ഗോ​ട് ത​ള​ങ്ങൂ​ർ അ​ൻ​വ​ർ മ​ൻ​സി​ൽ അ​ഹ​മ്മ​ദ് അ​ജീ​ർ എ​ന്ന​യാ​ൾ​ക്ക് ക​ൽ​പ​റ്റ അ​ഡീ​ഷ​നൽ സെ​ഷ​ൻ​സ് (എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ )കോ​ട​തി ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ജ​ഡ്ജ് എ​സ്.​കെ. അ​നി​ൽ​കു​മാ​റാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. 2018 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ആ​ണ് കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ആ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​നാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​നൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ.​യു. സു​രേ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentcannabis case
News Summary - Two years rigorous imprisonment and Rs 25000 fine in cannabis case
Next Story