49.10 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsറാഷിദ്, മുഹമ്മദ് മഹലൂഫ്
കൽപറ്റ: കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 49.10 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. മലപ്പുറം വെളിമുക്ക് മൂന്നിയൂർ സ്വദേശികളായ കൈതകത്ത് പള്ളിയാലിൽ വീട്ടിൽ റാഷിദ് (31), മനമ്മൽ വീട്ടിൽ മുഹമ്മദ് മഹലൂഫ് (28) എന്നിവരാണ് അറസ്റ്റിലായത്.
കൽപറ്റ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു ആന്റണിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ ഒരാൾക്കെതിരെ മുമ്പും മയക്കുമരുന്ന് കേസുണ്ടായിരുന്നു. ഇവർ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്നും കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൽപറ്റ കോടതി റിമാൻഡ് ചെയ്ത പ്രതികളെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.