അപ്രതീക്ഷിത മഴ; ആശങ്കയിൽ കർഷകർ
text_fieldsകൽപറ്റ: വിളവെടുപ്പ് സമയത്തുണ്ടാവുന്ന അപ്രതീക്ഷിത മഴ കർഷകരെ ആശങ്കയിലാക്കുന്നു. നെല്ല് വിളവെടുപ്പ് സമയത്ത് മഴ പെയ്യുന്നത് കൊയ്തെടുക്കുന്നതിനും ഉണക്കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കും.
കാപ്പി, കുരുമുളക് തുടങ്ങിയവയുടെയെല്ലാം വിളവെടുപ്പ് സീസണാണിപ്പോൾ. ഇവയെല്ലാം ഉണക്കണമെങ്കിൽ നല്ല വെയിൽ വേണം. നെൽപാടങ്ങളിൽ കൊയ്തിട്ട നെൽകതിരുകൾ നനഞ്ഞാൽ അത് നശിക്കുന്നതിന് കാരണമാകും. മഴ പെയ്തതിനെ തുടർന്ന് വിളവെടുപ്പിന് മുമ്പെ ജില്ലയിലെ പല കാപ്പിത്തോട്ടങ്ങളും പൂക്കാൻ തുടങ്ങിയിട്ടുണ്ട്. മഴമൂലം ഇവയെല്ലാം വിളവെടുപ്പ് സമയത്ത് നശിക്കാൻ കാരണമാകും. ഇത് അടുത്തവർഷത്തെ വിളവെടുപ്പിനെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. വിളവെടുത്ത ഉൽപന്നങ്ങൾ ശരിയായി ഉണക്കാൻ സാധിച്ചില്ലെങ്കിൽ ന്യായമായ വില ലഭിക്കില്ല. നിരവധി തോട്ടങ്ങളിൽ കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമായിട്ടുണ്ട്. കാലംതെറ്റിയുള്ള മഴ ഭീഷണിയും കർഷകരെ ആശങ്കയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.