വയനാട്ടിൽ വോട്ടാഘോഷം, ജില്ലയിൽ ഉയർന്ന പോളിങ്
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ശക്തമായ പോളിങ്. രാവിലെ ആറരയോടെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. സ്ത്രീ വോട്ടർമാരായിരുന്നു കൂടുതൽ. രണ്ടു മണിക്കൂർ വരെ കാത്തുനിന്നാണ് ചിലർ വോട്ട് രേഖപ്പെടുത്തിയത്. വയോധികരും ശാരീരിക വെല്ലുവിളി നേരിടുന്നവരും നേരത്തേ വോട്ടുചെയ്യാനെത്തി.
രാവിലെ വോട്ടർമാർ കൂട്ടത്തോടെ എത്തിയതിെൻറ ഒരു കാരണം കോവിഡ് ഭീതിയാണ്. ആദ്യം വോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മറ്റുപലരും വന്നത്. പലയിടത്തും സാമൂഹിക അകലം പാലിക്കാനാവാതെ വോട്ടർമാർ അടുത്തടുത്തു നിന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ സെൻറ് ആൻസ് സ്കൂളിലെ ബൂത്തിലും കട്ടയാട് മദ്റസയിലെ ബൂത്തിലും രാവിലെ ആറിന് 50 പേർ വരിയിലുണ്ടായിരുന്നു. മറ്റു ബൂത്തുകളിലും വോട്ടർമാർ നേരത്തേ എത്തി. കോവിഡ് ബാധിതർക്ക് സൗകര്യം ഏർപ്പെടുത്തിയതും നേരത്തേ ആളുകൾ ഇറങ്ങാൻ ഇടയാക്കി. ബൂത്തുകളിലെ നടപടിക്രമങ്ങൾ പതുക്കെയായതും തിരക്കിനിടയാക്കിയിട്ടുണ്ട്. തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളിലാടി ബൂത്തിൽ ഏഴിന് എത്തിയവർക്ക് ഒന്നരമണിക്കൂർ കാത്തുനിന്ന ശേഷമാണ് വോട്ട് ചെയ്യാനായത്.
തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയിൽ വോട്ട് ചെയ്തിറങ്ങിയ ദേവി, സുൽത്താൻ ബത്തേരിൽ ഇ.വി.എം മെഷീൻ സൂക്ഷിച്ച മുറിക്ക് കാവൽ നിന്ന പൊലീസുകാരൻ കരുണാകരൻ എന്നിവർ കുഴഞ്ഞുവീണു മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.