Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവാ​ർ​ഡ് വി​ഭ​ജ​നം;...

വാ​ർ​ഡ് വി​ഭ​ജ​നം; ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 37 വാ​ർ​ഡു​ക​ൾ വ​ർ​ധി​ക്കും

text_fields
bookmark_border
വാ​ർ​ഡ് വി​ഭ​ജ​നം; ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 37 വാ​ർ​ഡു​ക​ൾ വ​ർ​ധി​ക്കും
cancel

ക​ൽ​പ​റ്റ: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ക​ര​ടു​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക സം​ബ​ന്ധി​ച്ച് ഡി​സം​ബ​ർ മൂ​ന്നു​വ​രെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി, ക​ല​ക്ട​ർ എ​ന്നി​വ​ർ​ക്ക്‌ നേ​രി​ട്ടോ ത​പാ​ലി​ലോ അ​റി​യി​ക്കാം.

സാ​ധൂ​ക​രി​ക്കു​ന്ന രേ​ഖ​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ പ​ക​ർ​പ്പും ന​ൽ​ക​ണം. ക​ര​ട് പ​ട്ടി​ക പ്ര​കാ​രം വ​യ​നാ​ട്ടി​ലെ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ലാ​യി നാ​ലു​വാ​ർ​ഡു​ക​ളും ജി​ല്ല​പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ചും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 37 ഉം ​വാ​ർ​ഡു​ക​ളാ​ണ് വ​ർ​ധി​ക്കു​ക. 28 വാ​ർ​ഡു​ക​ളു​ള്ള ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം, ഗൂ​ഡ​ലാ​യി എ​ന്നീ ര​ണ്ടു വാ​ർ​ഡു​ക​ൾ വ​ർ​ധി​ച്ച് മു​പ്പ​താ​കും. 36 വാ​ർ​ഡു​ക​ളു​ള്ള മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ ക്ല​ബ്കു​ന്ന് വാ​ർ​ഡ് വ​ർ​ധി​ച്ച് 37 ആ​കും.

സു​ൽ​ത്താ​ൻ​ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ ഒ​രു വാ​ർ​ഡ് കൂ​ടി 35 വാ​ർ​ഡ് 36 ആ​കും. സി-​കു​ന്ന് വാ​ർ​ഡാ​ണ് പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ക. നി​ല​വി​ൽ ജി​ല്ല​പ​ഞ്ചാ​യ​ത്തി​ൽ 16 വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. ഇ​ത് 17 ആ​കും. നാ​ലു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 54 വാ​ർ​ഡു​ക​ൾ നി​ല​വി​ലു​ള്ള​തി​ൽ അ​ഞ്ചെ​ണ്ണം വ​ർ​ധി​ച്ച് 59 ആ​കും. 23 ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 413 വാ​ർ​ഡു​ക​ളു​മാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ലു​ള്ള​ത്. ഇ​ത് 450 ആ​കും.

തി​രു​നെ​ല്ലി, എ​ട​വ​ക, ത​വി​ഞ്ഞാ​ൽ, പ​ന​മ​രം, തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലു​ള്ള​ത്. 17 വാ​ർ​ഡു​ക​ളു​ള്ള തി​രു​നെ​ല്ലി​യി​ൽ ന​രി​ക്ക​ൽ, മു​ള്ള​ൻ​കൊ​ല്ലി വാ​ർ​ഡു​ക​ൾ വ​ർ​ധി​ച്ച് 19 വാ​ർ​ഡു​ക​ളാ​യി മാ​റും. എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 19 ൽ​നി​ന്ന് ര​ണ്ടു വാ​ർ​ഡു​ക​ളു​ടെ വ​ർ​ധ​ന​യാ​ണു​ണ്ടാ​കു​ക. വീ​ട്ടി​ച്ചാ​ൽ, പു​തി​യി​ടം​കു​ന്ന് വാ​ർ​ഡു​ക​ളാ​ണ് ഇ​വ. 22 വാ​ർ​ഡു​ക​ളു​ള്ള ത​വി​ഞ്ഞാ​ലി​ൽ യ​വ​നാ​ർ​കു​ളം വാ​ർ​ഡും 15 വാ​ർ​ഡു​ക​ളു​ള്ള തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ള​വി​ൽ, കു​ങ്കി​ച്ചി​റ വാ​ർ​ഡു​ക​ളും അ​ധി​ക​മാ​യി വ​രും. പ​ന​മ​ര​ത്ത് പ​ര​ക്കു​നി വാ​ർ​ഡാ​ണ് പു​തി​യ​താ​യി വ​രി​ക.

ഇ​തോ​ടെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 24 ആ​യി വ​ർ​ധി​ക്കും. നെ​ന്മേ​നി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ കു​പ്പ​ക്കൊ​ല്ലി വാ​ർ​ഡ് വ​ർ​ധി​ച്ച് 24 വാ​ർ​ഡു​ക​ളാ​വും. 20 വാ​ർ​ഡു​ക​ളു​ള്ള പു​ൽ​പ​ള്ളി​യി​ൽ ക​ള​നാ​ടി​ക്കൊ​ല്ലി വാ​ർ​ഡ് വ​ർ​ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ മൊ​ത്തം വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 21 ആ​കും. 18 വാ​ർ​ഡു​ക​ളു​ള്ള മു​ള്ള​ൻ​കൊ​ല്ലി​യി​ൽ സു​ര​ഭി​ക്ക​വ​ല വാ​ർ​ഡാ​ണ് പു​തി​യ​താ​യി രൂ​പ​പ്പെ​ടു​ക. 21 വാ​ർ​ഡു​ക​ളു​ള്ള വെ​ള്ള​മു​ണ്ട​യി​ൽ പ​രി​യാ​ര​മു​ക്ക്, കാ​പ്പും​കു​ന്ന്, മാ​നി​യി​ൽ വാ​ർ​ഡു​ക​ളാ​ണ് അ​ധി​ക​മാ​യി വ​രി​ക. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ 24 വാ​ർ​ഡു​ക​ളാ​യി ഉ​യ​രും. താ​ഴ​ത്തു​വ​യ​ൽ, സ്റ്റേ​ഡി​യം എ​ന്നീ​വാ​ർ​ഡു​ക​ൾ വ​ർ​ധി​ച്ച് മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ൾ 21 ആ​കും.

പൊ​ഴു​ത​ന​യി​ൽ വ​ലി​യ​പാ​റ, ക​ള​രി​വീ​ട്‌​കു​ന്ന്‌ വാ​ർ​ഡു​ക​ളും ത​രി​യോ​ടി​ൽ എ​ച്ച്‌.​എ​സ്‌. വാ​ർ​ഡും അ​ധി​ക​മാ​യി വ​രും.വെ​ങ്ങ​പ്പ​ള്ളി​യി​ൽ മ​ഞ്ഞി​ലേ​രി, വൈ​ത്തി​രി​യി​ൽ പ​ഴ​യ വൈ​ത്തി​രി, മൂ​പ്പൈ​നാ​ടി​ൽ മാ​ൻ​കു​ന്ന്‌ എ​ന്നി​ങ്ങ​നെ ഓ​രോ വാ​ർ​ഡു​ക​ൾ വീ​ത​മാ​ണ് വ​ർ​ധി​ക്കു​ക. പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡു​ക​ളു​ടെ അ​ന്തി​മ​പ​ട്ടി​ക വ​ന്ന​തി​നു​ശേ​ഷ​മേ ജി​ല്ല​പ​ഞ്ചാ​യ​ത്തി​ന്റെ​യും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വ​ർ​ധി​ക്കു​ന്ന വാ​ർ​ഡു​ക​ളു​ടെ ക​ര​ട്‌ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ള്ളൂ. പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും പു​തു​താ​യി വ​രു​ന്ന വാ​ർ​ഡു​ക​ളു​ടെ ക​ര​ട്‌ ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​ക്കി​യ ശേ​ഷ​മേ ആ​ദ്യ​ഘ​ട്ട വാ​ർ​ഡ്‌ പു​ന​ർ​വി​ഭ​ജ​ന​ത്തി​ന്റെ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യു​ള്ളൂ.

അ​തേ​സ​മ​യം, വാ​ർ​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​മ്പ​ല​വ​യ​ല്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര​ട് നി​യോ​ജ​ക മ​ണ്ഡ​ല വി​ഭ​ജ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, വി​ല്ലേ​ജ് ഓ​ഫി​സ്, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, റേ​ഷ​ന്‍ക​ട​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ പ​ട്ടി​ക പ​രി​ശോ​ധ​ന​ക്ക് ല​ഭി​ക്കും.

ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഡി​സം​ബ​ര്‍ മൂ​ന്നി​ന​കം ഡി​ലി​മി​റ്റേ​ഷ​ന്‍ ക​മീ​ഷ​ന്‍ സെ​ക്ര​ട്ട​റി, ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ എ​ന്നി​വ​ര്‍ക്ക് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ള്‍ സ​ഹി​തം നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ ന​ല്‍ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ആ​ക്ഷേ​പ​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും അ​റി​യി​ക്കാം

ത​രി​യോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല വി​ഭ​ജ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ര​ട് പ​ട്ടി​ക ഡി​ലി​മി​റ്റേ​ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക്ക് ല​ഭി​ക്കും. ക​ര​ട് പ​ട്ടി​ക​യി​ല്‍ ആ​ക്ഷേ​പ​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും ഉ​ള്ള​വ​ര്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന​കം ന​ല്‍ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ward DivisionGrama Panchayats
News Summary - ward division; 37 wards in grama panchayats to be increased
Next Story