വയനാടന്‍ കാര്ഷികോല്പന്നങ്ങള് ഇനി ഒറ്റ ബ്രാന്‍ഡില്‍
text_fieldsകൽപറ്റ: ജില്ലയില്‍ കര്‍ഷകരും ചെറുകിട സംരംഭകരും കാര്ഷികോല്പാദക കമ്പനികളും ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്പന്നങ്ങള് ഒറ്റ ബ്രാന്‍ഡില്‍ വിപണിയിലിറക്കുന്ന കാര്യം കൃഷി വകുപ്പിെൻറ പരിഗണയില്‍.ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൃഷിവകുപ്പിെൻറ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ കാര്ഷികോല്പാദന കമ്പനികളും വ്യക്തിഗത സംരംഭകരും ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള് ആയിരിക്കും വിപണിയില്‍ എത്തിക്കുക. ഉല്പന്നങ്ങളുടെ ബ്രാന്‍ഡ് നെയിമിനൊപ്പം വയനാട്ടില്‍നിന്നുള്ള ഉൽപന്നങ്ങള് എന്നു ഉറപ്പുവരുത്തുന്ന ഒറ്റ ബ്രാന്‍ഡ് കൂടി ചേര്‍ക്കും.
ജൈവ ഉൽപന്നങ്ങള്ക്ക് ആയിരിക്കും ആദ്യഘട്ടത്തില്‍ പരിഗണന. അരി, വാഴക്ക, പാഷന് ഫ്രൂട്ട്, മറ്റു പഴങ്ങള്‍, കാപ്പി, തേയില, തേന്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലെ ഉല്പന്നങ്ങള് ഉള്‍പ്പെടുത്തും. ഇത് സംബന്ധമായി ജില്ല പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ സജിമോെൻറ അധ്യക്ഷതയില്‍ എഫ്.പി.ഒ പ്രതിനിധികളുടെയും കര്‍ഷക പ്രതിനിധികളുടെയും സംരംഭക പ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
അഗ്രികള്‍ചറല്‍ അസിസ്റ്റൻറ് ഡയറക്ടര്‍ സുധീശന്‍, എഫ്.പി.ഒ കോഓഡിനേഷന്‍ കമ്മിറ്റി കോഓഡിനേറ്റര്‍ സി.വി. ഷിബു, അസി. ഡയറക്ടര്‍ ടെസ്സി ജേക്കബ്, പി. ജിനു തോമസ്, രാജേഷ് കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ നടപടികള്‍ക്കായി കര്‍ഷക പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ജില്ലതല സപ്പോര്‍ട്ട് ടീം രൂപവത്കരിച്ചു. ജില്ലയില്‍ കൃഷി വകുപ്പിെൻറ നേതൃത്വത്തില്‍ പുതിയ കാര്ഷികോല്പാദന കമ്പനികള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. കാര്ഷികോല്പാദന കമ്പനികളെ ശാക്തീകരിക്കാനും നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.