വയനാട് ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക നല്‍കിയത് 10 പേര്
text_fieldsകൽപറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 10 സ്ഥാനാര്‍ഥികള്‍. കമ്യൂണിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി സത്യന് മൊകോരി, ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി നവ്യ ഹരിദാസ്, റൈറ്റ് ടു റീകാള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്, സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുക്മിനി, സോനു സിങ് യാദവ് എന്നിവര്‍ ഇന്നലെ (ഒക്ടോബര്‍ 24) ജില്ല വരണാധികാരിയായ ഡി.ആര്. മേഘശ്രീക്ക് നാമ നിര്‍ദേശ പത്രിക നല്കി.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, ജാതിയ ജനസേവ പാര്‍ട്ടി സ്ഥാനാർഥി ദുഗ്ഗിറാല നാഗേശ്വര റാവു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. കെ പത്മരാജന്, ഷെയ്ക്ക് ജലീല്‍, ജോമോന് ജോസഫ് സാമ്പ്രിക്കല്‍ എ.പി.ജെ. ജുമാന് വി.എസ് എന്നിവര്‍ ജില്ലാ വരണാധികാരിക്ക് നാമ നിർദേശ പത്രിക നല്‍കിയിരുന്നു. ഇന്ന് (ഒക്ടോബര്‍ 25) വൈകീട്ട് മൂന്നുവരെ നാമനിര്‍ദേശ പത്രിക നല്‍കാം. സൂക്ഷ്മ പരിശോധന 28 ന് നടക്കും. ഒക്ടോബര്‍ 30ന് വൈകീട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.