ഉപതെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന 28ന്, 30 വരെ പിൻവലിക്കാം
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാർഥികള്‍ നാമനിര്‍ദേശ പത്രിക നല്കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയായത്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28ന് നടക്കും. ഒക്ടോബര്‍ 30ന് വൈകീട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.
എ. സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ബാബു (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എ.സി. സിനോജ് (കണ്ട്രി സിറ്റിസണ്‍ പാര്‍ട്ടി), കെ. സദാനന്ദന് (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാർഥികളായ ഇസ്മയില്‍ സബിഉല്ല, സന്തോഷ് ജോസഫ്, ആര്. രാജന്, സി. അജിത്ത് കുമാര്‍, ബുക്കരാജു ശ്രീനിവാസ രാജു, എ. നൂര്‍മുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചത്. പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന് മൊകേരി (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യ ഹരിദാസ് (ഭാരതീയ ജനത പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ. കെ. പത്മരാജന്, ഷെയ്ക്ക് ജലീല്‍, ജോമോന് ജോസഫ് സാമ്പ്രിക്കല്‍, ജുമാന് വി.എസ് എന്നിവരാണ് മുന്‍ദിവസങ്ങളില്‍ ജില്ല കലക്ടറും ജില്ല വരണാധികാരിയുമായ ഡി.ആര്. മേഘശ്രീക്ക് മുമ്പാകെ നാമനിർദേശ പത്രിക സമര്‍പ്പിച്ചത്.
പ്രിയങ്കക്കായി നാലാം സെറ്റ് പത്രിക സമര്‍പ്പിച്ചു
കൽപറ്റ: പ്രിയങ്ക ഗാന്ധിക്കായി നാലാമത്തെ സെറ്റ് പത്രിക നാമനിര്‍ദേശകനായ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ കലക്ടറേറ്റിലെത്തിയാണ് വരണാധികാരികൂടിയായ ഡി.ആര്. മേഘശ്രീക്ക് പത്രിക നല്‍കിയത്. ഒരു സ്ഥാനാര്‍ഥിക്ക് നാല് സെറ്റ് പത്രികയാണ് നല്‍കാനാവുക. ഇതില്‍ മൂന്ന് സെറ്റ് പത്രികകള്‍ ബുധനാഴ്ച പ്രിയങ്ക ഗാന്ധി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.