വയനാട് കലക്ടറായി എ. ഗീത ചുമതലയേറ്റു
text_fieldsകൽപറ്റ: ജില്ലയുടെ 33ാമത് കലക്ടറായി എ. ഗീത ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ കലക്ടറേറ്റിലെത്തിയ അവരെ എ.ഡി.എം എന്‍.ഐ. ഷാജു, ജില്ല വികസന കമീഷണര്‍ ജി. പ്രിയങ്ക, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കോവിഡ് പ്രതിരോധത്തിനൊടൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ജനങ്ങളിലൊരാളായി പ്രവര്‍ത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മുന്നിലെത്തുന്ന ഓരോ ഫയലിലും ജീവെൻറ തുടിപ്പുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഗീത സംസ്ഥാന പ്രവേശന പരീക്ഷ കമീഷണര്‍ പദവിയിലിരിക്കെയാണ് വയനാട് കലക്ടറായി നിയമിതയായത്. ചുമതലയേറ്റശേഷം ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.