Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2024 10:23 AM IST Updated On
date_range 19 Feb 2024 10:23 AM ISTവയനാട് ജില്ല പഞ്ചായത്ത് ബജറ്റ്; വിദ്യാഭ്യാസ, കാര്‍ഷിക, കായിക മേഖലക്ക് ഊന്നല്‍
text_fieldsbookmark_border
കൽപറ്റ: ജില്ല പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ കൃഷി-മൃഗസംരക്ഷണം-വനിത-വയോജന- ഭിന്നശേഷി സൗഹൃദം, ആരോഗ്യ- വിദ്യാഭ്യാസ-സാമൂഹ്യ-യുവജന ക്ഷേമം, കായിക, റോഡ്, കുടിവെള്ളം, ശുചിത്വം, ഭവന നിർമാണം മേഖലകൾക്ക് ഊന്നല്‍. 68 കോടി രൂപ വരവും 67.6 കോടി രൂപ ചെലവും 37 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു.
കാർഷികം:
- നെല്‍കൃഷി വികസനത്തിന് ‘നെന്മണി’ പദ്ധതിയില്‍ കൂലിചെലവ് സബ്സിഡിക്കായി രണ്ട് കോടി
- കാര്‍ഷിക മേഖലയില്‍ ‘പൈതൃക വിത്ത് കരുതല്‍’ പ്രാദേശിക ജൈവ വൈവിധ്യവും, പൈതൃക വിത്തുകളും പരിപാലനം, പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന സാധ്യത സഹായം എന്നിവക്ക് 10 ലക്ഷം വീതം
- കാര്‍ഷിക യന്ത്രോപകരണങ്ങള്‍, ജലസേചന മോട്ടോറിന്റെ അറ്റകുറ്റപ്പണി എന്നിവക്ക് 15 ലക്ഷം
- ‘ക്ഷീരസാഗരം’ പദ്ധതിയില്‍ സബ്സിഡി നല്കാന് രണ്ട് കോടി
- ക്ഷീരമിത്രം സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ 30 ലക്ഷം
- കറവപശു ഇനത്തില്‍ 50000 രൂപ വീതം ആളൊന്നിന് റിവോള്‍വിംഗ് ഫണ്ടായി സംഘം മുഖേന അനുവദിക്കും. ആദ്യഘട്ടത്തില്‍ 60 പേര്‍ക്ക് ധനസഹായം.
വിദ്യാഭ്യാസം:
- വിദ്യാഭ്യാസ മേഖലയില്‍ വിജ്ഞാന്‍ജ്യോതി, ഗോത്ര ദീപ്തി, ഉയരെ-അരികെ, പ്രഭാത ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, കമ്പ്യൂട്ടര്‍, മാലിന്യ നിർമാർജനം, സ്കൂള്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണം ഉള്‍പ്പെടെ വിവിധ പദ്ധികള്‍ക്കായി 11.30 കോടി രൂപ വകയിരുത്തി
- വിദ്യാർഥിനികള്‍ക്ക് ‘ഹൈജിന്‍ കിറ്റ്’ പദ്ധതിക്കായി 20 ലക്ഷം.
ആരോഗ്യം:
- ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി രണ്ട് കോടി
- ഭിന്നശേഷിക്കാര്‍ക്കുള്ള ‘ശുഭയാത്ര’ പദ്ധതിക്ക് 50 ലക്ഷം, സ്കോളര്‍ഷിപ്പ് ധനസഹായത്തിന് 42 ലക്ഷം ഉള്‍പ്പെടെ 1.47 കോടി.
- പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ 1.60 കോടി
- കെയര്‍ ഗിവര്‍ പദ്ധതിക്ക് 10 ലക്ഷം
- നവജാത ശിശുക്കളുടെ അരിവാള്‍രോഗ നിര്‍ണയത്തിന് 21 ലക്ഷം
- ആയുസ്പര്‍ശം ചികിത്സ പദ്ധതിക്ക് 30 ലക്ഷം
കായികം:
- കായിക മേഖലക്ക് രണ്ട് കോടി രൂപ വകയിരുത്തി.
- മുട്ടില്‍, ഈസ്റ്റ് ചീരാല്‍, നിരവില്‍പുഴ, പടാരിക്കുന്ന്, തുമ്പക്കുനി, സ്റ്റേഡിയങ്ങള്‍, വെള്ളമുണ്ട, പൂതാടി എന്നിവിടങ്ങളില്‍ കളി സ്ഥലങ്ങള്‍, വണ്‍ സ്കൂള്‍ വണ്‍ ഗെയിം, ഫിറ്റ്നെസ് സെന്ററുകള്‍
- പ്രതിഭ പോഷണ പ്രോത്സാഹന ടാലന്റ് ഹണ്ടിന് 10 ലക്ഷം
- വെള്ളമുണ്ട മൊതക്കര- ഇടത്താവളം പദ്ധതിക്ക് 50 ലക്ഷം
- അനുമതി ലഭിച്ച സര്‍ക്കാര്‍ സ്കൂളുകളിലെ എസ്.പി.സി യൂനിറ്റിന് ബാന്റ് സെറ്റ് നല്കല് പദ്ധതിക്ക് 15 ലക്ഷം
- ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ കലാ-കായിക മത്സരങ്ങളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരായ പ്രതിഭകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ധനസഹായ പദ്ധതിക്ക് 20 ലക്ഷം
ഭവനം:
- ഭവന രഹിതരില്ലാത്ത വയനാട് പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് വിവിധ പദ്ധതികളില്‍ 7.64 കോടി
- അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് 10 ലക്ഷം
- വീട്ടമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വൈദ്യസഹായം, കൗണ്‍സിലിംഗ് നല്കുന്ന സുമന പദ്ധതിക്ക് 10 ലക്ഷം
- വനിതകളുടെ കലാ ഗ്രൂപ്പ് രൂപീകരണം പരിശീലനത്തിന് രംഗശ്രീ പദ്ധതിക്ക് 10 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story