സംസ്ഥാനത്തെ പ്രായം കുറഞ്ഞ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വയനാടിന് സ്വന്തം
text_fieldsകൽപറ്റ: നറുക്കെടുപ്പിൽ ഭാഗ്യം യു.ഡി.എഫിനെ തുണച്ചപ്പോൾ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറ് എന്ന ഖ്യാതിയോടെയാണ് 32കാരനായ സംഷാദ് മരക്കാർ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാരഥ്യം ഏറ്റെടുക്കുന്നത്. ജില്ല പഞ്ചായത്തിലേക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയതും സംഷാദായിരുന്നു. 3,791 വോട്ടുകളുടെ ഭൂരിപക്ഷം. കന്നിയങ്കത്തിൽ തന്നെ ജില്ല പഞ്ചായത്തിെൻറ അമരക്കാരനാകാനായി.
പൂതാടി ശ്രീനാരായണ ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്നും കമ്പ്യൂട്ടര്‍ കോമേഴ്സില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം മാനന്തവാടി ഗവ. കോളജില്‍നിന്നു ബി.കോമില് ബിരുദം നേടി. ബിരുദ പഠനകാലത്ത് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറില്‍ തുടങ്ങി, ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡൻറ്, ജില്ല പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡൻറായി. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറാണ്. വരദൂര്‍ ചോലക്കല്‍ മരയ്ക്കാര്‍-കുത്സു ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷംസാദ്. സഹോദരങ്ങള്‍: നൗഷാദ് മരയ്ക്കാര്‍, ഷംസീന. ഭാര്യ: സീനത്ത്.
ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് വയനാട് സമരമുഖത്തിറങ്ങിയപ്പോൾ മുന്നണിപ്പോരാളിയായി രംഗത്തുണ്ടായിരുന്നു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.