Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമഴ ആവേശം; വയനാട് മഡ്...

മഴ ആവേശം; വയനാട് മഡ് ഫെസ്റ്റിന് ഇന്ന് തുടക്കം

text_fields
bookmark_border
Wayanad mud fest
cancel

ക​ൽ​പ​റ്റ: വ​യ​നാ​ടി​ന്റെ മ​ഞ്ഞും ത​ണു​പ്പും മ​ഴ​യും ആ​വേ​ശ​മാ​ക്കി മ​ഡ് ഫെ​സ്റ്റ് സീ​സ​ൺ ര​ണ്ടി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം. ജി​ല്ല​യി​ല്‍ മ​ഴ​ക്കാ​ല വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്റെ​യും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ടൂ​റി​സം രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​വി​ധ സം​ഘ​ട​ക​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഡ് മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മ​ണ്‍സൂ​ണ്‍ മി​നി മാ​ര​ത്ത​ണ്‍ പ​ന​മ​രം മു​ത​ല്‍ മാ​ന​ന്ത​വാ​ടി വ​രെ ന​ട​ക്കും. താ​ലൂ​ക്ക്, ജി​ല്ല, സം​സ്ഥാ​ന ത​ല മ​ഡ് ഫു​ട്‌​ബാ​ള്‍, ജി​ല്ല​ത​ല മ​ഡ് വ​ടം​വ​ലി, സം​സ്ഥാ​ന​ത​ല ക​യാ​ക്കി​ങ്, ജി​ല്ല​ത​ല മ​ഡ് വോ​ളി​ബാ​ള്‍, ജി​ല്ല​ത​ല മ​ണ്‍സൂ​ണ്‍ ക്രി​ക്ക​റ്റ്, മ​ഡ് ക​ബ​ഡി, മ​ഡ് പ​ഞ്ച​ഗു​സ്തി, മ​ണ്‍സൂ​ണ്‍ ട്ര​ക്കി​ങ് തു​ട​ങ്ങി​യ​വ​യാ​ണ് മ​ഡ് ഫെ​സ്റ്റ് ര​ണ്ടാം പ​തി​പ്പി​ന്റെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. ജൂ​ലൈ 14വ​രെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ഡ് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക.

മ​ത്സ​ര​ങ്ങ​ള്‍, വേ​ദി​ക​ള്‍

• ജൂ​ലൈ 7, 8: മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്ത​ല മ​ഡ് ഫു​ട്‌​ബാ​ള്‍ മ​ത്സ​രം, ജി​ല്ല ത​ല മ​ഡ് വോ​ളി​ബോ​ള്‍ മ​ത്സ​രം -മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ര്‍ക്കാ​വ് ക​ണ്ണി​വ​യ​ല്‍.

• ജൂ​ലൈ 9: സു​ല്‍ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക്ത​ല മ​ഡ് ഫു​ട്‌​ബാ​ള്‍ മ​ത്സ​രം -നൂ​ല്‍പ്പു​ഴ ക​ല്ലൂ​ര്‍.

• ജൂ​ലൈ 10: സം​സ്ഥാ​ന​ത​ല ക​യാ​ക്കി​ങ് (ഡ​ബി​ള്‍) മ​ത്സ​രം -ക​ര്‍ലാ​ട് ത​ടാ​കം.

• ജൂ​ലൈ 11 മു​ത​ല്‍ 14 വ​രെ: വൈ​ത്തി​രി താ​ലൂ​ക്ക്, ജി​ല്ല, സം​സ്ഥാ​ന​ത​ല മ​ഡ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം, മ​ഡ് വ​ടം​വ​ലി, മ​ഡ് ക​ബ​ഡി, മ​ട് പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ള്‍ -കാ​ക്ക​വ​യ​ല്‍ മ​ഡ് സ്റ്റേ​ഡി​യം.

• ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍, ടൂ​റി​സം രം​ഗ​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍ക്കാ​യി ജൂ​ലൈ 12ന് ​കാ​ക്ക​വ​യ​ലി​ല്‍ മ​ഡ് ഫു​ട്‌​ബാ​ള്‍ മ​ത്സ​ര​വും ന​ട​ക്കും. ജൂ​ലൈ 14ന് ​കാ​ക്ക​വ​യ​ലി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നു യോ​ഗ്യ​ത നേ​ടി​യ ടീ​മു​ക​ള്‍ക്ക് പു​റ​മേ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തു​ന്ന ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും.

• ജൂ​ലൈ 14ന് ​കാ​ക്ക​വ​യ​ലി​ല്‍ മ​ഡ് വ​ടം​വ​ലി, മ​ഡ് ക​ബ​ഡി, പ​ഞ്ച​ഗു​സ്തി (ഓ​പ്പ​ണ്‍ കാ​റ്റ​ഗ​റി) മ​ത്സ​ര​വും ന​ട​ക്കും.

താ​ലൂ​ക്ക്ത​ല മ​ഡ് ഫു​ട്‌​ബാ​ള്‍ വി​ജ​യി​ക​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡും ജി​ല്ല​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​വും ന​ല്‍കും.

• ജി​ല്ല​ത​ല വി​ജ​യി​ക​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡ് ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsWayanad Mud Fest
News Summary - Wayanad Mud Fest begins today
Next Story