ഉരുൾ ദുരന്തം; ഗോ- നോ ഗോ മേഖല അടയാളപ്പെടുത്തൽ ഇന്നാരംഭിക്കും
text_fieldsകൽപറ്റ: മുണ്ടക്കൈ - ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനായുള്ള അതിവേഗ നടപടികൾക്കൊപ്പം ഉരുൾ ദുരന്ത പ്രദേശത്തെ ഗോ, നോ ഗോ മേഖലകളുടെ അടയാളപ്പെടുത്തൽ ചൊവ്വാഴ്ച ആരംഭിക്കും.
ഉരുൾപൊട്ടൽ പ്രദേശത്തെ ഭൂമിശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ച വിദഗ്ധ സമിതി നിർദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക.
പുഴയിൽ ഉരുൾഅവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മുപ്പത് മീറ്ററും ചില ഭാഗങ്ങളിൽ 50 മീറ്ററുമാണ് സമിതി നിശ്ചയിച്ച ഗോ, നോ ഗോ സോൺ പരിധി. സമിതി നിർദേശിച്ച സ്ഥലങ്ങളിൽ മാർക്ക് ചെയ്യുമ്പോൾ ഏതെങ്കിലും വീടുകൾ ഒറ്റപ്പെടുകയാണെങ്കിൽ അവ ടൗൺഷിപ് ഗുണഭോക്തൃ പട്ടികയിലേക്ക് പരിഗണിക്കും.
ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്കും അറിയിക്കാം. ദുരന്ത മേഖലയിലെ അടയാളപ്പെടുത്തൽ നടപടികളിൽ എല്ലാവരും സഹകരിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.