ദുര്‍ബല കാലവര്‍ഷം: വേണം, വരൾച്ച പ്രതിരോധിക്കാൻ മുന്‍കരുതലുകള്‍
text_fieldsകൽപറ്റ: ദുര്‍ബല കാലവര്‍ഷം കാർഷികമേഖലയിൽ പ്രതിസന്ധിക്കിടയാക്കുമെന്നും വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ കര്‍ഷകര്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും കാർഷിക സർവകലാശാല വിദഗ്ധർ വ്യക്തമാക്കുന്നു. ഭൂരിഭാഗം ജലസംഭരണവും കാലവര്‍ഷത്തെ ആശ്രയിച്ചാണിരിക്കുന്നത്. കാലവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിനാൽ തുലാവര്‍ഷം വഴി ലഭ്യമാകുന്ന ജലം പറ്റാവുന്ന വിധത്തിൽ സംഭരിക്കണം.
മഴയിലുണ്ടായ ഗണ്യമായ കുറവ് നദികളുടെ ഗുണനിലവാരത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ രോഗകാരികളായ ഇ-കോളി പോലുള്ള കീടാണുക്കളുടെ സാന്നിധ്യം വർധിപിക്കും. തീരപ്രദേശങ്ങളില്‍ ലവണാംശം കൂടുന്നത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതിനിടയാക്കും. കാലവര്‍ഷത്തിലുണ്ടായ കുറവ് ഭൂഗര്‍ഭ ജലവിതാനം താഴ്ന്നുപോകുന്നതിനു കാരണമാകും. അതിനാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ജലസേചന ജലത്തിന്റെ ആവശ്യകത കുറക്കണം.
ദീര്‍ഘകാല പരിപാലന മുറകള്‍ നടത്തുമ്പോൾ
• പരമ്പരാഗത ജലസേചന രീതി അനുവര്‍ത്തിക്കുന്നവര്‍ അമിതമായ ജലോപയോഗം കുറക്കണം.
• വിളനഷ്ടം മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത തടയാനായി വിളകള്‍ക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുക.
• പ്രവര്‍ത്തനരഹിതമായ ജലസ്രോതസ്സുകളുടെ അറ്റകുറ്റപ്പണി, പുനരുദ്ധാരണം, നവീകരണം എന്നിവ നടത്തുക. പരമ്പരാഗത ജലാശയങ്ങളുടെ സംഭരണശേഷി വർധിപ്പിക്കുക.
• വേനല്കാലങ്ങളില് കനാല്‍ ജലസേചനം വളരെ ആശ്രിതവും ശാസ്ത്രീയവുമായി ചിട്ടപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം.
• ജലസംഭരണികളിലെ മണ്ണ് ആനുകാലികമായി നീക്കം ചെയ്യണം.
• പാടശേഖരങ്ങളുടെ മുകള്‍ഭാഗത്തെ ഉപയോഗശൂന്യമായ ജലസേചന കുളങ്ങളുടെ/ ടാങ്കുകളുടെ നവീകരണം.
• ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം.
• വിവിധതരം ജലസംഭരണികളുടെ നിര്‍മാണം
• ജലസ്രോതസ്സുകളുടെ റീച്ചാര്‍ജ് വർധിപ്പിക്കുകയും സുസ്ഥിരമായ ജല സംരക്ഷണസമ്പ്രദായങ്ങള് നടപ്പാക്കുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.