കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ച സംഭവം; ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ മരണത്തിന് കാരണം ഗുരുതര പരിക്കും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് മനുഷ്യാവകാശ കമീഷൻ. ചികിത്സാ പരിമിതി കാരണം ഇവിയും മനുഷ്യജീവൻ പൊലിയാതിരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2024 ഫെബ്രുവരി 16 നാണ് ചെകാടിയിൽ കാട്ടാന ആക്രമണത്തിൽ പോൾ കൊല്ലപ്പെട്ടത്. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ യഥാസമയം ചികിത്സ ലഭിച്ചില്ലെന്നായിരുന്നു പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാനന്തവാടി മെഡിക്കൽ കോളജിൽ ഹ്യദയ ശസ്ത്രക്രിയക്ക് സൗകര്യമില്ലാത്തതിനാൽ പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി വയനാട് ജില്ല കലക്ടർ കമ്മീഷനെ അറിയിച്ചു. വയനാട് മെഡിക്കൽ കോളജിൽ പോളിന് ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.