അന്താരാഷ്ട്ര മാജിക് മത്സരത്തില്‍ നേട്ടം കൊയ്ത് ശശി താഴത്തുവയൽ
text_fieldsകൽപറ്റ: അന്താരാഷ്ട്ര മാജിക് മത്സരത്തില്‍ വയനാട്ടുകാരനായ മജീഷ്യന്‍ ശശി താഴത്തുവയലിന് ഒന്നാം സ്ഥാനം. ഡിസംബര്‍ 15ന് ഇന്റര്‍നാഷനല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സ് (ഐ.ബി.എം) ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തിലാണ് നേട്ടം കൈവരിച്ചതെന്ന് ശശി താഴത്തുവയല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യ, പാകിസ്താന്, തുര്‍ക്കി, ഘാന, മെക്സികോ, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിൽനിന്ന് 100 മാന്ത്രികര്‍ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത തനിക്കും തുര്‍ക്കിയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത മാന്ത്രികന് വാല്ക്കന് കുഹക്കുമാണ് ഒന്നാം സ്ഥാനം കൈവരിക്കാനായതെന്ന് ശശി താഴത്തുവയൽ പറഞ്ഞു.
ലഹരിക്കെതിരായ ബോധവത്കരണം, പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍, എയ്ഡ്സ്, മഴക്കാല രോഗങ്ങള്‍, രക്തദാനം തുടങ്ങിയ വിഷയങ്ങളില്‍ മാജിക്കിലൂടെ ബോധവത്കരണ ക്ലാസുകള്‍ നല്കിവരുന്നു. ആലുങ്കല്‍ കൃഷ്ണന്-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കള്‍: ശരണ്യ, ശ്യാമിലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.