ഈ മുഖത്തിന് നക്ഷത്രങ്ങളേക്കാൾ തിളക്കമുണ്ട്...നെറ്റിപ്പട്ടവും എൽ.ഇ.ഡി ബൾബ് മാലകളും നിർമിച്ച് പരിമിതികളെ അതിജീവിക്കുകയാണ്...
text_fieldsജോബിൻ അലങ്കാര ബൾബുകൾക്കൊപ്പം
കൽപറ്റ: മനോഹരമായ നെറ്റിപ്പട്ടവും എൽ.ഇ.ഡി ബൾബ് മാലകളും നിർമിച്ച് അംഗപരിമിതികളെ പാട്ടിനുവിട്ട് ജീവിതവിജയം നേടുകയാണ് ഇരുളത്തെ ജോബിൻ. ക്രിസ്മസ്- നവവത്സരാഘോഷങ്ങളെ വരവേൽക്കാൻ നാട് ഒരുങ്ങുമ്പോൾ അലങ്കാര ബൾബുകൾ തയാറാക്കി വിൽപന നടത്തുകയാണ് ഈ യുവാവ്.
ഇരുളം അമ്പലപ്പടിയിലെ വീട്ടിലിരുന്നാണ് എൽ.ഇ.ഡി അലങ്കാര ലൈറ്റുകൾ ഉണ്ടാക്കുന്നത്. ചെറുപ്പത്തിലേ ഇലക്ട്രോണിക്സിൽ താൽപര്യമുണ്ടായിരുന്നു. ജന്മന കാലുകൾക്കുണ്ടായ ബലക്ഷയം ജോസിനെ അലട്ടിയിരുന്നു. ഇപ്പോൾ മുച്ചക്ര സ്കൂട്ടറിലാണ് ആവശ്യക്കാർക്ക് മാല ബൾബുകൾ എത്തിക്കുന്നത്.
ഒരു വർഷം ഗാരന്റിയും നൽകുന്നു. തൃശൂരിൽനിന്നാണ് ബൾബ് അടക്കമുള്ളവ വാങ്ങുന്നത്. ഇവ പിന്നീട് ആവശ്യാനുസരണം ഘടിപ്പിച്ച് മാല ബൾബുകളടക്കം ഉണ്ടാക്കുകയാണ്. നിർമാണ സഹായത്തിന് വീട്ടുകാരുമുണ്ട്. വീട്ടുകാർക്ക് കൈത്താങ്ങാവാൻ ഈ യുവാവിന് കഴിയുന്നു. നെറ്റിപ്പട്ടമടക്കമുള്ള വസ്തുക്കളും വീട്ടിൽ തയാറാക്കുന്നുണ്ട്. ഓർഡർ അനുസരിച്ചാണ് ഇവ ഉണ്ടാക്കി നൽകുന്നത്. അച്ഛൻ ജോർജും അമ്മ ലൈസയും ജോബിനെ സഹായിക്കാനായി ഒപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.