സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsകൽപറ്റ: വയനാട് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ താമസിച്ചുവരുന്ന നാലു സ്ഥിരം കുറ്റവാളികളെ കാപ്പ ചുമത്തി നാട് കടത്തി.വൈത്തിരി പൊഴുതന സ്വദേശികളായ മയിലുംപാത്തി കരിയാട്ട് പുഴയിൽ ഇബ്രാഹിം (38), ആനോത്ത് തനിയാട്ടിൽ വീട്ടിൽ ടി. നിഷാം (32), പനമരം പാറക്കുനിപ്പോയിൽ വീട്ടിൽ കെ.പി. മനോജ് (40), മീനങ്ങാടി കൃഷ്ണഗിരി മയിലമ്പാടി പള്ളിക്കുളങ്ങര വീട്ടിൽ പി.എം. അഭിജിത്ത് (23) എന്നിവരെയാണ് നാടുകടത്തിയത്.
കാപ്പ നിയമ പ്രകാരം വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് ആറു മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വയനാട് ജില്ല പൊലീസ് മേധാവി സമർപ്പിച്ച ശിപാർശയിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രാജ്പാൽ മീണ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.