കാട്ടാന ആക്രമണം; സ്കൂട്ടര്‍ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsവേലിയമ്പം-ഭൂദാനം ഷെഡ്
ഇടറോഡില്‍ ഇറങ്ങിയ
കാട്ടാന
പുല്പള്ളി: കാട്ടാനയുടെ മുന്നില്‍പെട്ട സ്കൂട്ടര്‍ യാത്രികന് തലനാരിഴക്ക് രക്ഷപ്പെട്ടു. വേലിയമ്പം ഇളവുങ്കല്‍ സണ്ണിയാണ്(57) കാട്ടാനക്കു മുന്നില്‍പെട്ടത്. വേലിയമ്പത്തുനിന്നു ഭൂദാനം ഷെഡിലേക്കുള്ള ഇടറോഡില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കുട്ടികളെ ബസ് കയറ്റിവിടാൻ വീട്ടില്‍നിന്നു ഭൂദാനം ഷെഡിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്നു സണ്ണി. കുട്ടികൾ പിന്നാലെ ഓട്ടോറിക്ഷയിലായിരുന്നു. ആനയെ കണ്ടപാടെ സ്കൂട്ടര്‍ നിര്‍ത്തി ഓടിയതാണ് സണ്ണിക്കു രക്ഷയായത്. ആന സ്കൂട്ടർ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടര്‍ ഭാഗികമായി തകര്‍ത്തു. പ്രദേശത്ത് കാട്ടാനശല്യം അനുദിനം വർധിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.