Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅവധിയോ? ഓഫിസർ കെ.സി....

അവധിയോ? ഓഫിസർ കെ.സി. ചെറിയാ​െൻറ ഹാജർ പുസ്​തകത്തിൽ അതില്ല

text_fields
bookmark_border
അവധിയോ? ഓഫിസർ കെ.സി. ചെറിയാ​െൻറ ഹാജർ പുസ്​തകത്തിൽ അതില്ല
cancel

കൽപറ്റ: അവധി ദിവസമായാലും ആദിവാസി ക്ഷേമ വകുപ്പി​െൻറ വയനാട്​ ഐ.ടി.ഡി.പി ഓഫിസിൽ ആളനക്കമുണ്ട്​. പ്രോജക്​ട്​ ഓഫിസർ കെ.സി. ചെറിയാൻ കസേരയിലുണ്ടാവും​. ​കഴിഞ്ഞ ഒരു വർഷമായി എന്നും ഹാജറുള്ള ഉദ്യോഗസ്​ഥൻ. ഐ.ടി.ഡി.പി ജില്ല ഓഫിസർ പദവിയിൽ മൂന്നു വർഷമായി ജോലി ചെയ്യുന്ന ചെറിയാൻ 2003 മുതൽ വയനാട്​ ജില്ല ഓഫിസറാണ്​. 1990ൽ ഡയറക്​ടറേറ്റിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ചെറിയാന്​ ആദിവാസി ഊരുകളും അവരുടെ പ്രശ്​നങ്ങളും മനഃപാഠമാണ്​. അഴിമതിയാരോപണങ്ങൾക്ക്​ സാധ്യതയുള്ള വകുപ്പാണെങ്കിലും നാളിതുവരെ ചെറിയാൻ സര്‍വിസില്‍ ക്ലീനാണ്​.

സര്‍ക്കാറി​െൻറ ദൃഷ്​ടിയില്‍ ആരോഗ്യ വകുപ്പ്​, പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്സ്​ ഉദ്യോഗസ്ഥരാണ്​ സേവന രംഗത്ത്​, പ്രത്യേകിച്ച്​ കോവിഡ്​ കാലത്ത്​ ഫുൾടൈമർമാർ. എന്നാൽ, അവർ ചെറിയാനു മുന്നിൽ പിന്നിലാണ്​. രാത്രി വളരെ വൈകിയും ജോലികളൊക്കെ തീര്‍ത്ത ശേഷമേ ഓഫിസ് വിടുകയുള്ളൂ.

എല്‍.ടി.സി (ലീവ് ട്രാവൽ കൺസഷൻ) പോലും എടുക്കാതെ ചെറിയാൻ ഓഫിസിലും ഫീൽഡിലും സേവനരംഗത്താണ്​. 2018ല്‍ വയനാട്ടിലെ പ്രളയത്തില്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത് ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രശംസ നേടി. ഇടമലക്കുടിയിലെ 23 കുടികളും സന്ദര്‍ശിച്ച്​ നിർമാണ പ്രവൃത്തികളിലെ അപാകതകള്‍ കണ്ടെത്തി. പരിശോധനക്ക്​ അധികമാരും ഇറങ്ങാത്തതിനാൽ കരാറുകാര്‍ക്ക് അനുഗ്രഹമായിരുന്നു. അവിടെയാണ്​ ചെറിയാൻ എത്തിയത്​.

പൂക്കോട് സ്കൂളിൽ ഉൾപ്പെടെ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ് ഫണ്ട് വിനിയോഗത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയതും ഇദ്ദേഹംതന്നെ. ആരു വിരട്ടിയാലും ചെറിയാൻ ഊറിച്ചിരിക്കും. സര്‍വിസിൽ യാത്രബത്ത വാങ്ങിയിയത്​ മൂന്നുതവണ മാത്രം.

മു​​െമ്പാരിക്കൽ, തൊടുപുഴയില്‍നിന്ന് വയനാട്ടിലേക്കുള്ള ഔദ്യോഗിക യാത്രക്കിടെ ബസപകടത്തിൽ പരിക്കേറ്റ്​ ഏതാനും ദിവസം സംസാരിക്കാനാവാത്ത നിലയിലായി.

ഇതുസംബന്ധിച്ച് നേരിട്ട് റിപ്പോര്‍ട്ട്​ ചെയ്തില്ലെന്ന മേലുദ്യോഗസ്ഥ‍െൻറ ശാസന കിട്ടി. ചികിത്സ പൂര്‍ത്തിയാക്കാതെ അന്നുതന്നെ ജോലിക്കെത്തി.

വനത്തിനുള്ളില്‍നിന്ന്​ ആദിവാസികളെ പുറത്താക്കുന്നതിനെതിരെ വകുപ്പിൽനിന്ന്​ ശബ്​ദമുയര്‍ത്തിയ ഉദ്യോഗസ്ഥനും ചെറിയാൻതന്നെ. ആദിവാസി വിഷയത്തിൽ പുറത്തുപോയി എടുക്കുന്ന ക്ലാസുകള്‍ക്ക് പ്രതിഫലം വാങ്ങാറില്ല. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്കരുടെ ഭാഷയില്‍ ആദ്യ പുസ്തകം 'ജേന്​ മാത്ത്' എഴുതി. 'തേന്മൊഴി' എന്നർഥം.

ഇടുക്കി, പാലക്കാട് ജില്ലകളിലും സേവനം ചെയ്​തിട്ടുണ്ട്​.

സര്‍ക്കാർ ഉദ്യോഗസ്ഥരില്‍ 70 ശതമാനം പേരെങ്കിലും ഉണര്‍ന്നു പ്രവർത്തിച്ചാൽ വികസനവും സേവനവും അർഹമായ കരങ്ങളിലെത്തും. ചില വകുപ്പുകളിൽ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം അതി ലഘുവാണ്​. എന്നാല്‍, ഭാരിച്ച ജോലിഭാരമുള്ള വകുപ്പുകളും ഉണ്ട്​ -ചെറിയാൻ പറഞ്ഞു.

ഔദ്യോഗിക വാഹനമില്ലെങ്കിലും സ്വന്തം ബൈക്കിലാണ്​ ഓട്ടം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്​.

ഇനി രണ്ടു വർഷംകൂടി സർവിസുണ്ട്​. ഭാര്യ ശ്രീജ പൂ​ക്കോട്​ മോഡൽ ​െറസിഡൻഷ്യൽ സ്​കൂളിൽ സീനിയർ സൂപ്രണ്ടാണ്​. മക്കൾ: സുഹാസ്​, സോഹൻ.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc cheriyan
News Summary - kc cheriyan office full attendance
Next Story