Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightKenichirachevron_rightവിദ്യാർഥിയെ മദ്യം...

വിദ്യാർഥിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്

text_fields
bookmark_border
Kenichira Police Station
cancel

കേ​ണി​ച്ചി​റ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വി​ദ്യാ​ർ​ഥി​യെ ബ​ല​മാ​യി മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം ഒ​രു സം​ഘം മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ കേ​ണി​ച്ചി​റ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ട​കീ​യ വ​ഴി​ത്തി​രി​വ്. ഇ​ക്ക​ഴി​ഞ്ഞ 29ന് ​പ​ക​ൽ സ​മ​യ​ത്ത് കേ​ണി​ച്ചി​റ​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്ന കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് ആ​റു​പേ​ർ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ല​മാ​യി മ​ദ്യം ക​ഴി​പ്പി​ച്ചു​വെ​ന്നും തു​ട​ർ​ന്ന് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി എ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​യി​രു​ന്നു കേ​ണി​ച്ചി​റ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ സം​ഭ​വം ഭീ​തി ഉ​ള​വാ​ക്കി​യി​രു​ന്നു.

സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ദി​ലീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്തെ സി.​സി.​ടി​വി ദൃ​ശ്യ​ങ്ങ​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യും മ​റ്റൊ​രു സ​ഹ​പാ​ഠി​യും ചേ​ർ​ന്ന് വീ​ട്ടി​ൽ അ​ച്ഛ​ന​മ്മ​മാ​ർ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് പി​താ​വ് വാ​ങ്ങി​വെച്ച മ​ദ്യം എ​ടു​ത്തു കു​ടി​ച്ച​താ​ണെ​ന്നും തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നും മ​ന​സ്സി​ലാ​യ​ത്. വീ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞാ​ലു​ള്ള പേ​ടികാ​ര​ണം ത​ങ്ങ​ളെ പു​റ​ത്തു നി​ന്നും വ​ന്ന​വ​ർ ആ​ക്ര​മി​ച്ച് ബ​ല​മാ​യി മ​ദ്യം കു​ടി​പ്പി​ച്ച​താ​ണെ​ന്ന് ക​ഥ മെ​ന​യു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ൾ. കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ന​ട​ന്ന ക​ഥ​യെ​ല്ലാം കു​ട്ടി​ക​ൾ തു​റ​ന്നു പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളോ​ടു​ള്ള വൈ​രാ​ഗ്യം കാ​ര​ണം പു​റ​മേ​നി​ന്നു​ള്ള ഏ​തോ സം​ഘം ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത​താ​ണ് എ​ന്നും മ​റ്റു​മു​ള്ള സം​ശ​യ​ങ്ങ​ളാ​ണ് ആ​ദ്യം മു​ത​ൽ വീ​ട്ടു​കാ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. യ​ഥാ​ർ​ഥ ക​ഥ പു​റ​ത്തു വ​ന്ന​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും വീ​ട്ടു​കാ​രും പൊ​ലീ​സും. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ല്ല​ത്തീ​ഫ്, എ.​എ​സ്.​ഐ ത​ങ്ക​ച്ച​ൻ, വേ​ണു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷെ​മ്മി, പോ​ൾ​സ​ൺ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സ​ന​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണം സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsComplaintKenichira
News Summary - A dramatic turn in the complaint that the student was made to drink alcohol
Next Story