'കേരള-തമിഴ്നാട് ബസ് സർവിസ് പുനരാരംഭിക്കണം'
text_fieldsഗൂഡല്ലൂർ: കോവിഡ് മഹാമാരിമൂലം ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം താൽക്കാലികമായി നിർത്തിവെച്ച കേരള തമിഴ്നാട് അന്തർസംസ്ഥാന സർവിസുകൾ പുനരാരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
2020 മാർച്ച് മുതലാണ് സർവിസുകൾ നിർത്തിവെച്ചത്. കോവിഡ് രോഗവ്യാപനം തടയാനാണ് നിരോധനം ഏർപ്പെടുത്തിയത്. രണ്ടുവർഷമായി ഊട്ടി, ബംഗളൂരു, മൈസൂരു ഭാഗത്തേക്കും കൽപറ്റ, സുൽത്താൻ ബത്തേരിയിൽനിന്ന് ഗൂഡല്ലൂർ, പന്തല്ലൂർ വഴി പെരിന്തൽമണ്ണ, തൃശൂർ റൂട്ടുകളിലേക്കുമുള്ള കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവിസുകൾ നിർത്തലാക്കിയിട്ട്.
കോവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ലോക്ഡൗൺ ഇളവുകൾ നൽകിയതോടെ നീലഗിരിയിൽനിന്ന് ടി.എൻ.എസ്.ടി.സിയുടെ സർവിസുകൾ കർണാടകത്തിലേക്ക് പുനരാരംഭിച്ചു. കർണാടക സർവിസും നീലഗിരിയിലേക്ക് ആരംഭിച്ചു. കേരളത്തിലേക്കുള്ള സർവിസുകളാണ് പുനരാരംഭിക്കാത്തത്.
കേരളത്തിൽനിന്ന് കെ.എസ്.ആർ.ടി.സികളുടെ സർവിസുകളുടെ വിലക്ക് തുടരുകയാണ്. എന്നാൽ, സുൽത്താൻ ബത്തേരിയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ മലബാർ സർവിസ് തമിഴ്നാടിെൻറ പാട്ടവയൽ അതിർത്തി വരെ തുടങ്ങി. വഴിക്കടവ്, വൈത്തിരി വഴിയുള്ള ഇരു സംസ്ഥാന സർവിസുകൾ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കെ.എസ്.ആർ.ടി.സിയുടെ കർണാടക ത്തിലേക്കുള്ള സർവിസ് തുടങ്ങിയിട്ടുണ്ടെങ്കിലും ഗൂഡല്ലൂർ വഴി മൈസൂരു, ബംഗളൂരു സർവിസ് പുനരാരംഭിച്ചിട്ടില്ല. തമിഴ്നാട് ട്രാൻസ്പോർട്ട് മന്ത്രിയുടെ അനുവാദം ലഭിക്കാത്തതിനാൽ അവിടേക്കുള്ള എല്ലാ സർവിസുകളും അതിർത്തിവരെയുള്ളൂവെന്ന് പെരിന്തൽമണ്ണ കെ.എസ്. ആർ. ടി. സി ഡിപ്പോ അധികൃതർ പറഞ്ഞു. ഇരു സംസ്ഥാന സർവിസുകളും ആരംഭിക്കാത്തതുമൂലം ഗൂഡല്ലൂരിൽനിന്ന് വഴിക്കടവിലേക്ക് യാത്രക്കാർ അമിത ചാർജ് നൽകിയാണ് ടാക്സി ജീപ്പുകളെ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.