കേരള-തമിഴ്നാട് അന്തർസംസ്ഥാന ബസ് സർവിസ് പുനരാരംഭിച്ചില്ല
text_fieldsഗൂഡല്ലൂർ: കോവിഡ് ഇളവുകൾ ലളിതമാക്കിയ സാഹചര്യത്തിൽ നിർത്തിവെച്ച കേരള-തമിഴ്നാട് സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം.
മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തലൂർ താലൂക്കിലെ നിരവധി പേരാണ് ദിനംപ്രതി വഴിക്കടവ് വഴി മലപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട് ഭാഗത്തേക്കും വൈത്തിരി, പാട്ടവയൽ വഴി വയനാടിെൻറ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്. ജീപ്പുകൾ സർവിസുകൾ ആരംഭിച്ചുണ്ടെങ്കിലും അമിത ചാർജ് നൽകണം.
ടാക്സി വിളിക്കണമെങ്കിൽ 3000-4000 രൂപ ചെലവിടണം. ഏറ്റവും കൂടുതൽ സർവിസ് നടത്തുന്നത് കെ.എസ്.ആർ.ടി.സിയുടെ മലബാർ ബസുകളാണ്.
പെരിന്തൽമണ്ണ, തൃശൂർ, കൽപറ്റ, മലപ്പുറം, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽനിന്ന് ഇരുഭാഗത്തേക്കും ഏറെ സർവിസുകളുണ്ട്. കർണാടകയിലേക്ക് തൃശൂർ-മൈസൂരു ബസും ഉണ്ട്. രാവിലെ ഗൂഡല്ലൂരിൽനിന്ന് പുറപ്പെടുന്ന പെരിന്തൽമണ്ണ-ഗൂഡല്ലൂർ മലബാർ ബസിന് ദിനംപ്രതി 21,000 രൂപയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്.
ഇതുസംബന്ധിച്ച് ഗൂഡല്ലൂരിലെ സാമൂഹികപ്രവർത്തകൻ ടി. രഘുനാഥ് കേരള ട്രാൻസ്പോർട്ട് അധികൃതർക്കും വകുപ്പ് മന്ത്രിക്കും നിവേദനമയച്ചു. സർവിസ് തുടങ്ങാൻ നീലഗിരി കലക്ടർ അനുകൂല നിലപാട് എടുക്കുന്നില്ല എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.