കേരള-തമിഴ്നാട് അന്തർസംസ്ഥാന ബസ് സർവിസ് തുടങ്ങി
text_fieldsഗൂഡല്ലൂർ: കോവിഡ് ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച കേരള -തമിഴ്നാട് അന്തർസംസ്ഥാന ബസ് സർവിസുകൾ പുനരാരംഭിച്ചു. 20 മാസംമുമ്പാണ് ഇരുഭാഗത്തേക്കുമുള്ള സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചത്. ബുധനാഴ്ച മുതലാണ് സർവിസുകൾ പുനരാരംഭിക്കുക എന്ന് ഇരുസംസ്ഥാനങ്ങളും വ്യക്തമാക്കിയിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെതന്നെ ഓട്ടം ആരംഭിക്കുകയായിരുന്നു. കേരളത്തിൽനിന്ന് പെരിന്തൽമണ്ണയിൽ നിന്നുള്ള മലബാർ ചെയിൻ സർവിസാണ് ചൊവ്വാഴ്ച ആരംഭിച്ചത്.
ഗൂഡല്ലൂർ ഡിപ്പോയിൽനിന്ന് ചൊവ്വാഴ്ച രാവിലെതന്നെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷെൻറ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി-കൽപറ്റ, ഗൂഡല്ലൂർ-നിലമ്പൂർ- കോയമ്പത്തൂർ സർവിസ് തുടങ്ങി. യാത്രക്കാർ കുറവായിരുന്നെങ്കിലും വഴിക്കടവ്, നാടുകാണി, ഗൂഡല്ലൂർ ഉൾപ്പെടെയുള്ള ഭാഗത്ത് എല്ലാ ബസുകൾക്കും സ്വീകരണം നൽകി.
മാസങ്ങൾക്കുമുമ്പുതന്നെ കർണാടകയിലേക്കുള്ള തമിഴ്നാട് ബസ് സർവിസ് പുനരാരംഭിച്ചിരുന്നു. കേരള-തമിഴ്നാട് സർവിസുകൾക്കാണ് കാലതാമസം നേരിട്ടത്. കേരളത്തിൽ കോവിഡ് രോഗബാധ കുറയാത്ത സാഹചര്യത്തിലായിരുന്നു സർവിസുകൾ പുനരാരംഭിക്കാനുള്ള കാലതാമസം ഉണ്ടായത്. തമിഴ്നാട്ടിലേക്ക് സർവിസ് നടത്താൻ കേരള സർക്കാർ തയാറായിരുെന്നങ്കിലും തമിഴ്നാട് സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല നിലപാട് വൈകിയതാണ് സർവിസ് പുനരാരംഭിക്കാൻ കാലതാമസം നേരിട്ടത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ കേരളത്തിൽനിന്നുള്ള ടൂറിസ്റ്റുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും അതിർത്തി കടക്കാൻ നീലഗിരി ജില്ല ഭരണകൂടം അനുമതി നൽകിയിരുന്നു. ഒക്ടോബർ മുതൽ ഇ-പാസ് ഇല്ലാതെ രണ്ടു വാക്സിൻ എടുത്തവർക്ക് നീലഗിരിയിലേക്ക് പ്രവേശിക്കാൻ ജില്ല ഭരണകൂടം അനുമതി നൽകിയതോടെ ടൂറിസ്റ്റ് വാഹനങ്ങളുടെ വരവ് വർധിച്ചിരുന്നു. ഗൂഡല്ലൂരിൽനിന്ന് വഴിക്കടവിലേക്ക് അമിത ചാർജ് നൽകി ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു യാത്രക്കാർക്ക് ഇതുവരെ. കൽപറ്റയിൽനിന്ന് പന്തല്ലൂർ, നാടുകാണി വഴി കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകളും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.